അച്ഛന്റെ പേരിലുള്ള മന്ദിരം നിര്‍മിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് താത്പര്യമില്ല, കെ പി സി സി പ്രസിഡന്റ് പറഞ്ഞ മറുപടി – പത്മജയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: പാര്‍ട്ടി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി പത്മജ വേണുഗോപാല്‍. സഹിച്ച് മതിയായിട്ടാണ് താന്‍ കോണ്‍ഗ്രസ് വിട്ടതെന്നാണ് ബി ജെ പി അംഗത്വം സ്വീകരിച്ച പത്മജയുടെ പ്രതികരണം. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ എന്റെ അച്ഛന്റെ കാര്യത്തില്‍ അവര്‍ എടുത്ത നിലപാട് എന്നെ വല്ലാതെ വേദനിപ്പിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇനി ഞാന്‍ ഈ പാര്‍ട്ടിയിലേക്ക് ഇല്ലെന്ന് പറഞ്ഞിരുന്നു. വേറെ എവിടേയും പോകനല്ല, രാജിവെച്ച് മകളുടെ അടുത്തേക്കെങ്ങാനും പോകനായിരുന്നു തീരുമാനം. Also Read ; കാറിടിച്ച് […]





Malayalam 








































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































