സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും ; 11 മണിക്ക് എകെജി സെന്ററില്‍ പൊതുദര്‍ശനം, 5 മണിക്ക് മൃതദേഹം എയിംസിന് കൈമാറും

ഡല്‍ഹി : സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും. വെള്ളിയാഴ്ച യെച്ചൂരിയുടെ വസതിയിലെത്തിച്ച ഭൗതിക ശരീരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് അവിടെ പൊതുദര്‍ശനം ഉണ്ടായിരിക്കും. ശേഷം എകെജി സെന്ററില്‍ നിന്നും ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറും. Also Read ; ഓണത്തിരക്ക് ; കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍, അധിക കോച്ചുകള്‍ ഘടിപ്പിച്ച് […]

ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ചു ; ഇ പി ജയരാജന്‍ ഡല്‍ഹിയിലേക്ക് പറന്നത് ഇന്‍ഡിഗോയില്‍

കണ്ണൂര്‍: ഒടുവില്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്ത് സിപിഎം നേതാവ് ഇ പി ജയരാജന്‍. സിപിഐഎം ദേശീയ നേതാവ് സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് ഭൗതിക ശരീരം കാണാന്‍ ഡല്‍ഹിയിലെത്തേണ്ട സാഹചര്യത്തിലാണ് ഇ പി ഇന്‍ഡിഗോയില്‍ യാത്രചെയ്തത്. വ്യാഴാഴ്ച രാത്രി 10.30ക്കാണ് കരിപ്പൂരില്‍ നിന്നും ഇ പി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്. 2022 ജൂലായ് 13നായിരുന്നു ഇ പി ഇന്‍ഡിഗോ വിമാനത്തിലെ യാത്ര ബഹിഷ്‌കരത്തിന് കാരണമായ സംഭവമുണ്ടായത്. Also Read ; ശ്രുതിയുടെ സര്‍ജറി കഴിഞ്ഞു, […]

സീതാറാം യെച്ചൂരിക്ക് വിട ; മൃതദേഹം ഇന്ന് വൈകീട്ട് വസന്ത്കുഞ്ചിലെ വസതിയിലെത്തിക്കും

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരിക്കും ഡല്‍ഹി എയിംസില്‍ നിന്ന് ഭൗതിക ശരീരം വസതിയില്‍ എത്തിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും വസതിയില്‍ എത്തി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും. ശേഷം മൃതദേഹം നാളെ ഡല്‍ഹിയിലെ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും.രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും. Join […]

‘ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി’, ഞങ്ങള്‍ നടത്തിയിരുന്ന ചര്‍ച്ചകള്‍ ഇനി നഷ്ടമാകും : രാഹുല്‍ ഗാന്ധി

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അപ്രതീക്ഷിതമായ വിയോഗത്തില്‍ വേദന പങ്കുവെച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള, ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരിയെന്നാണ് രാഹുല്‍ ഗാന്ധി എക്‌സില്‍ പങ്കുവച്ച കുറിപ്പിലൂടെ വിവരിച്ചത്. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഇനി തനിക്ക് നഷ്ടമാകുമെന്ന് രാഹുല്‍ പറഞ്ഞു. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. Also […]

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

ഡല്‍ഹി: സിപിഐഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ കുറച്ചു ദിവസങ്ങളായി ന്യൂമോണിയ ബാധിതനായി ചികിത്സയിലായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ഇന്ന് അന്തരിച്ചത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 2015 ഏപ്രില്‍ മാസത്തില്‍ സിപിഐഎമ്മിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി നിയോഗിതനായ യെച്ചൂരി ഏറ്റവും ഒടുവില്‍ 2022 ഏപ്രിലില്‍ കണ്ണൂരില്‍ വെച്ച നടന്ന സിപിഐഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മൂന്നാംവട്ടവും ജനറല്‍ സെക്രട്ടറിയായി […]

എല്‍ഡിഎഫ് നിര്‍ണായക യോഗം ഇന്ന് ; എഡിജിപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചേക്കും

തിരുവനന്തപുരം : എല്‍ഡിഎഫിന്റെ നിര്‍ണായക യോഗം ഇന്ന്. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് എല്‍ഡിഎഫിന്റെ യോഗം. എംആര്‍ അജിത് കുമാറിനെതിരെ നടപടിയെടുക്കാത്തതില്‍ മുഖ്യമന്ത്രി യോഗത്തില്‍ നിലപാട് വിശദീകരിക്കാന്‍ സാധ്യതയുണ്ട്. എഡിജിപിക്കെതിരെ നടപടിയെടുക്കാത്തതില്‍ നേരത്തെ എല്‍ഡിഎഫിന്റെ ഘടക കക്ഷിയായ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യവും യോഗത്തില്‍ ചര്‍ച്ചയായേക്കും. അതോടോപ്പം സര്‍ക്കാരിന്റെ പുതിയ മദ്യനയവും യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. Also Read ; വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് […]

വിവാദങ്ങള്‍ക്കിടെ അവധി വേണ്ട ; അപേക്ഷ പിന്‍വലിച്ച് എഡിജിപി എംആര്‍ അജിത് കുമാര്‍

തിരുവനന്തപുരം : പിവി അന്‍നവര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളും ആര്‍എസ്എസ് നേതാവുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കുമിടയില്‍ നല്‍കിയ അവധി അപേക്ഷ പിന്‍വലിച്ച് എഡിജിപി എം ആര്‍ അജിത് കുമാര്‍. വരുന്ന ശനിയാഴ്ച മുതല്‍ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷ നല്‍കിയിരുന്നത്. ഇതാണിപ്പോള്‍ വേണ്ടെന്ന് അറിയിച്ച് കത്ത് നല്‍കിയിരിക്കുന്നത്. അജിത് കുമാറിനെ അവധി കഴിഞ്ഞ് വരുമ്പോള്‍ സ്ഥാനത്ത് നിന്ന് മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. Also Read ; വാനും ബസും കൂട്ടിയിടിച്ച് അപകടം; ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ […]

‘പി കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് നീച പ്രവൃത്തി’, രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍

പാലക്കാട്: പി കെ ശശിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നീച പ്രവൃത്തിയാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. തിങ്കളാഴ്ച പാലക്കാട് നടന്ന മേഖല റിപ്പോര്‍ട്ടിങ്ങിലായിരുന്നു ശശിക്കെതിരെ കടുത്ത വിമര്‍ശനവുമായി സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തെത്തിയത്. സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരെ ഉയര്‍ന്ന പരാതി, സിപിഐഎം ജില്ലാ സെക്രട്ടറിയെ അനാവശ്യ വിവാദങ്ങളില്‍ പ്രതിയാക്കാന്‍ ശ്രമിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. Also Read ; വഞ്ചിയൂരിലെ ഗേള്‍സ് ഹോസ്റ്റലിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം ; […]

ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടി ; ഇ പി ജയരാജന്‍ പങ്കെടുത്തില്ല

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കുന്ന ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍ പങ്കെടുത്തില്ല. പരിപാടിയില്‍ പുഷ്പ്പാര്‍ച്ചനയില്‍ പങ്കെടുക്കുമെന്നാണ് ജില്ലാ കമ്മിറ്റിയുടെ പത്രക്കുറിപ്പുണ്ടായിരുന്നതെങ്കിലും പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു. Also Read ; എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍ എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ഇതിന് ആയുര്‍വേദ ചികിത്സ നടക്കുന്നതായും ഇ പി ജയരാജന്‍ പാര്‍ട്ടിയെ അറിയിച്ചിരുന്നു. […]

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, അതൊരു സ്വകാര്യസന്ദര്‍ശനം, സമ്മതിച്ച് എഡിജിപി

തിരുവനന്തപുരം: ആര്‍ എസ് എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം ആര്‍ അജിത്കുമാര്‍. മുഖ്യമന്ത്രിയുടെ ഓഫീസിന് നല്‍കിയ വിശദീകരണത്തിലാണ് വെളിപ്പെടുത്തല്‍. ഒപ്പം പഠിച്ചയാളുടെ ക്ഷണപ്രകാരം പോയതാണെന്നും സ്വകാര്യ സന്ദര്‍ശനമാണെന്നുമാണ് വിശദീകരണം. Join with metro post: https://chat.whatsapp.com/HjcUlifzcenEq2uVJiVTRN ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെ തൃശൂരില്‍വെച്ച് എഡിജിപി കണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ആരോപണം ഉന്നയിച്ചിരുന്നത്. ആര്‍ എസ് എസുമായുള്ള ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയാണ് എഡിജിപിയെ നിയോഗിച്ചതെന്നായിരുന്നു പ്രതിപക്ഷ […]