‘വീട്ടിലിരുന്ന് കൂടുതല്‍ പണം നേടാം’- ജോലിയല്ല, പണി കിട്ടുമെന്ന് മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: വ്യാജ ജോലി വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടപ്പെടുത്തരുത് എന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വീട്ടിലിരുന്നു കൂടുതല്‍ പണം സമ്പാദിക്കാം എന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ മിക്കതും വ്യാജമായിരിക്കുമെന്നും ഇത്തരം ജോലി വാഗ്ദാനങ്ങളോടു ശ്രദ്ധാപൂര്‍വം ജനം പ്രതികരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. തട്ടിപ്പിനിരയായെന്നു മനസിലായാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും പൊലീസ് വ്യക്തമാക്കി. Also Read ; തുടരെ നാലാം ജയം, ‘റോയല്‍സ്’ രാജസ്ഥാന്‍ പൊലീസിന്റെ കുറിപ്പ് ഇപ്രകാരം വീട്ടിലിരുന്ന് കൂടുതല്‍ […]

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. ഊരൂപൊയ്ക സ്വദേശി സംഗീതയെ(14) ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. Also Read ;അനിത നിയമന ഉത്തവ് കൈപ്പറ്റി; നാളെ ജോലിയില്‍ പ്രവേശിക്കും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ കൂടിയാണ് സംഗീതയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്ര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല. മൃതദേഹം നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. Join with new post : വാർത്തകളറിയാൻ Metro Post ന്യൂസ് […]

അനിത നിയമന ഉത്തവ് കൈപ്പറ്റി; നാളെ ജോലിയില്‍ പ്രവേശിക്കും

കോഴിക്കോട്: നിയമന ഉത്തരവ് വന്നതിനു പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്റ് പി ബി അനിത നാളെ ജോലിയില്‍ പ്രവേശിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ ഇവര്‍ക്ക് നിയമനം നല്‍കണമെന്ന ഹൈകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ ഈ നടപടി. Also Read ; ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ച് പീഡനം നേരിട്ട യുവതിക്കൊപ്പം നിന്ന നഴ്സ് പി ബി അനിതയെ പ്രതികാര നടപടിയെന്നോണം […]

ഇന്ന് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം വേനല്‍ മഴ ലഭിക്കാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലാണ് മഴ പെയ്യാന്‍ സാധ്യത. Also Read; മുഖ്യമന്ത്രി ആവശ്യപ്പെട്ടു; ജി സുധാകരന് ഇനി ആലപ്പുഴ സിപിഐഎം പ്രചാരണത്തിന്റെ നേതൃത്വം അതേസമയം, എട്ടാം തീയതി ഒന്‍പത് ജില്ലകളില്‍ മഴ പെയ്യുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, […]

മുഖ്യമന്ത്രി ആവശ്യപ്പെട്ടു; ജി സുധാകരന് ഇനി ആലപ്പുഴ സിപിഐഎം പ്രചാരണത്തിന്റെ നേതൃത്വം

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏറ്റെടുത്ത് മുന്‍ മന്ത്രി ജി സുധാകരന്‍. പ്രായപരിധി മാനദണ്ഡത്തില്‍ പാര്‍ട്ടി നേതൃസമിതികളില്‍ നിന്ന് ഒഴിവായ സുധാകരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഈ ചുമതല ഏറ്റെടുത്തത്. സുധാകരന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ നേതൃത്വത്തിന് മുഖ്യമന്ത്രി മുന്‍പേ നിര്‍ദ്ദേശം നല്‍കിയിരുന്നു. Also Read ; സി പി എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; ഈ മാസം പിന്‍വലിച്ചത് ഒരു കോടി രൂപ ത്രികോണ […]

തിരുവനന്തപുരത്ത് ട്രാക്കില്‍ മൃതദേഹം; ട്രെയിനുകള്‍ വൈകി

തിരുവനന്തപുരം: റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന ട്രെയിനുകള്‍ വൈകി. കാപ്പിലിലാണ് ട്രാക്കില്‍ മൃതദേഹം കണ്ടെത്തിയത്. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം  

സംസ്ഥാനത്ത് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഏഴിടത്ത് വേനല്‍ മഴ, കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഏഴ് ജില്ലകളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടല്‍ പ്രതിഭാസം തുടരുമെന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്. Also Read ; ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ചൈനയുടെ സൈബർ ആക്രമണം ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ് കൊല്ലം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് കണ്ണൂര്‍, എറണാകുളം, മലപ്പുറം, കാസര്‍ക്കോട് ജില്ലകളിലാണ് സാധാരണയേക്കാള്‍ ഉയര്‍ന്ന ചൂടിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, […]

100 കോടിയിലേയ്ക്ക് ഇനി ദാ ഇത്ര ദൂരം കൂടി; ഈ കൊല്ലം ആടുജീവിതം കൊണ്ടുപോകുമോ?

100 കോടി എന്ന വിജയത്തിളക്കത്തിനോടടുക്കുകയാണ് ബ്ലെസി-പൃഥ്വിരാജ് പുതിയചിത്രം ആടുജീവിതം. മാര്‍ച്ച് 28-ന് റിലീസിനെത്തിയ ചിത്രം ഒന്‍പത് ദിവസം പിന്നിടുമ്പോള്‍ ആഗോള തലത്തില്‍ ചിത്രം 93 കോടിയിലേക്ക് എത്തിനില്‍ക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ നൂറ് കോടി ക്ലബിലേക്ക് കടക്കാന്‍ ഇനി ഏഴ് കോടി കൂടി നേടിയാല്‍ മതി. Also Read ; നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു ഇങ്ങനെയാണെങ്കില്‍ വേഗത്തില്‍ 100 കോടിയിലെത്തുന്ന മലയാള സിനിമകളുടെ ലിസ്റ്റില്‍ ഇനി ആടുജീവിതവും എത്തും. മാത്രമല്ല മഞ്ഞുമ്മല്‍ […]

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു

കാസര്‍കോട്: മൂളിയാറില്‍ നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു. കോപ്പാളംകൊച്ചിയിലെ ബിന്ദുവും മകളുമാണ് മരിച്ചത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ബിന്ദു തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി, വിവരങ്ങള്‍ ശേഖരിക്കും കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്ന് സംശയിക്കുന്നുവെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ബിന്ദുവിനെ ഇടുക്കിയിലേക്കാണ് വിവാഹം കഴിച്ച് അയച്ചിരിക്കുന്നതെങ്കിലും വര്‍ഷങ്ങളായി കോപ്പാളംകൊച്ചിയിലാണ് കുടുംബസമേതം താമസിക്കുന്നത്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകന്‍ […]

സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ സംഘം കേരളത്തിലെത്തി, വിവരങ്ങള്‍ ശേഖരിക്കും

കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് ഈ സംഘം എത്തിയത്. സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ ബന്ധുക്കളില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. Also Read;അബുദാബി ലുലുവില്‍ നിന്ന് വന്‍ തുക തിരിമറി; ജീവനക്കാരനെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു അന്വേഷണസംഘം കല്‍പ്പറ്റ ഡിവൈഎസ്പി ഓഫീസിലെത്തി രേഖകള്‍ പരിശോധിക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടക്കുന്നുണ്ട് എന്ന് അന്വേഷണ […]