മഞ്ഞുമ്മല്‍ ബോയ്‌സ് ഇനി ചെറിയ സ്‌ക്രീനുകളില്‍ കാണാം; ഒടിടി റിലീസ് ഉടന്‍

കേരളത്തിനൊപ്പം തമിഴ്നാട്ടിലും കര്‍ണാടകയിലുമെല്ലാം പ്രേക്ഷക ഹൃദയം കവര്‍ന്നു മുന്നേറുന്ന മഞ്ഞുമ്മല്‍ ബോയ്‌സ് അടുത്ത മാസം മൂന്നു മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചിദംബരം സംവിധാനം ചെയ്ത സിനിമ മലയാള സിനിമയുടെ തന്നെ എല്ലാ ‘സീനും മാറ്റി’ ചരിത്ര വിജയം നേടുന്ന ഒന്നായി മാറിയിരിക്കുകയാണ്. Also Read ; പച്ചക്കറിയും പൂമാലയും വിറ്റ് വോട്ടഭ്യര്‍ത്ഥനയുമായി തിരുച്ചിറപ്പള്ളി സ്വതന്ത്ര സ്ഥാനാര്‍ത്ഥി പ്ലാറ്റ്ഫോമില്‍ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം ലഭ്യമാകും. […]

കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ വെള്ളവും ലഘുഭക്ഷണവും; ജീവനക്കാര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ ഇനി മുതല്‍ ലഘുഭക്ഷണ വും വെള്ളവും ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു.സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള കെഎസ്ആര്‍ടിസി ബസുകളിലാണ് ഈ സൗകര്യമൊരുങ്ങുന്നത്.ഇതിന് വേണ്ടി ഈടാക്കുന്ന പണം ഡിജിറ്റലായും യാത്രക്കാര്‍ക്കും നല്‍കാം. ഇവയുടെ മാലിന്യം കരാര്‍ എടുക്കുന്ന ഏജന്‍സികള്‍ സംഭരിക്കും.പ്രധാനപ്പെട്ട ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായിട്ടുണ്ട്.ഈ മേഖലയില്‍ മുന്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂവെന്നാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.കാന്റീന്‍ നടത്താനുള്ള സ്ഥലം മാത്രമേ കെഎസ്ആര്‍ടിസി […]

സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി ഇപ്പോള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIT യില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ […]

കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടു; റിസ്വാനയ്ക്ക് പിന്നാലെ ദീമയ്ക്കും ബാദുഷയ്ക്കും ദാരുണാന്ത്യം

പാലക്കാട്: മണ്ണാര്‍ട്ടാട് കൂട്ടിലക്കടവ് ചെറുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷ (17) ആണ് മരിച്ചത്. ചെറുമല സ്വദേശിനി ദീമ മെഹ്ബയ്ക്ക് (19) പിന്നാലെയാണ് ബാദുഷയുടെ മരണം സംഭവിച്ചത്. ഇരുവരുടെയും ബന്ധുവായ റിസ്വാനയ്ക്ക് (19) ജീവന്‍ നഷ്ടമായിരുന്നു. മൂന്ന് പേരും ബന്ധുക്കളാണ്. Also Read ; ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ; 19കാരി മുങ്ങി മരിച്ചു കാരാക്കൂര്‍ശ്ശി അരപ്പാറ സ്വദേശികളാണ് മൂന്ന് കുട്ടികളും. വ്യാഴാഴ്ച വൈകീട്ട് കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപത്ത് കുളിക്കാനിറങ്ങിയപ്പോള്‍ ഇരുവരും […]

കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കൊച്ചി: കോതമംഗലം കോട്ടപ്പടിയില്‍ കാട്ടാന കിണറ്റില്‍ വീണു. സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം പ്ലാച്ചേരിയില്‍ ഇന്നലെ രാത്രി പുലര്‍ച്ചെ ഒന്നരയോടെയാണ് കാട്ടാന കിണറ്റില്‍ വീണത്. Also Read ;‘വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍’; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലുള്ള കിണറ്റിലാണ് ആന വീണത്. വലിയ വലുപ്പം ഇല്ലാത്ത കിണര്‍ ആയത് കൊണ്ട് തന്നെ […]

‘വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സഹപ്രവര്‍ത്തകരെ രക്ഷിക്കാന്‍’; നടിയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ച സംഭവത്തില്‍, വസ്തുതാന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കി, ഐജി റാങ്കില്‍ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കാന്‍ കോടതി ഉത്തരവിടണണെന്നാണ് നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. Also Read ; ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ; 19കാരി മുങ്ങി മരിച്ചു തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് പോലും അയക്കാതെ, സഹപ്രവര്‍ത്തകരെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ജില്ലാ സെഷന്‍സ് ജഡ്ജി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് […]

ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി ; 19കാരി മുങ്ങി മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് കൂട്ടിലക്കടവില്‍ പുഴയില്‍ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപം ആണ് മൂന്ന് പേര്‍ പുഴയില്‍ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി റിസ്വാന (19)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read ; ഡല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; ലഫ്റ്റനന്റ് ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയേക്കും ബന്ധുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാല്‍ ഇവര്‍ പുഴയില്‍ മുങ്ങിപ്പോയി. നാട്ടുകാരും ട്രോമ കെയര്‍ വളണ്ടിയര്‍മാരും ചേര്‍ന്നു മൂവരേയും കരയ്ക്ക് കയറ്റി […]

പാലക്കാട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; ആനയുടെ നില ഗുരുതരം

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ ട്രെയിന്‍ ഇടിച്ചു പരിക്കേറ്റതെന്ന് സംശയിക്കുന്ന കാട്ടാനയുടെ നില ഗുരുതരമായി തന്നെ തുടരുന്നു. ആനയ്ക്ക് പിന്‍ കാലുകള്‍ക്ക് ബലം കൊടുക്കാനാകുന്നില്ലെന്നും കുഴ തെറ്റിയതെന്ന് സംശയിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ആന രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നാണ് വനംവകുപ്പ് നിരീക്ഷണം. Also Read ; പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍ നടക്കാന്‍ കഴിയാതെ ആന നിലവില്‍ കിടപ്പിലായെന്നും എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെന്നും വനംവകുപ്പ് അറിയിച്ചു. ആനയുടെ കാലിന്റെ എല്ലുകള്‍ക്ക് പൊട്ടലുകളോ പുറമെ പരിക്കുകളോ ഒന്നും […]

പ്രാദേശിക സി.പി.എം. നേതാക്കളില്‍നിന്ന് വധഭീഷണിയെന്ന പരാതിയുമായി കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ഥി എന്‍.ബാലകൃഷ്ണന്‍

നീലേശ്വരം : കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ പത്രിക നല്‍കിയ സ്വതന്ത്രസ്ഥാനാര്‍ഥി നീലേശ്വരം തിരിക്കുന്നിലെ എന്‍.ബാലകൃഷ്ണന് പ്രാദേശിക സി.പി.എം. നേതാക്കളില്‍ നിന്ന്് വധഭീഷണിയെന്ന് പരാതി. 2019 വരെ പാര്‍ട്ടി അംഗത്വമുണ്ടായിരുന്നു എന്‍.ബാലകൃഷ്ണന്. പാര്‍ട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Also Read ; അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍; അഭിമാനമായി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കാന്‍ പ്രാദേശിക സി.പി.എം. നേതാക്കളില്‍ നിന്നും സമ്മര്‍ദമുണ്ടായി. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.വി.ബാലകൃഷ്ണന്റെ […]

അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍; അഭിമാനമായി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: കേരളത്തിന് അഭിമാനമായി സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍.അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ നടത്തിയ ഡി.എന്‍.ബി. (ഡിപ്ലോമേറ്റ് ഓഫ് നാഷണല്‍ ബോര്‍ഡ്) 2023ലെ പരീക്ഷയിലാണ് 7 വിദ്യാര്‍ത്ഥികള്‍ വിവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയത്.ദേശീയ തലത്തില്‍ പ്രമുഖ സ്ഥാപനങ്ങളുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിവിധ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളില്‍ ബിരുദം നേടിയവരാണ് ഈ പരീക്ഷയില്‍ പങ്കെടുത്തത്. ഈ പരീക്ഷയിലാണ് […]