സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐ.എസ്.ആര്‍.ഒ

തിരുവനന്തപുരം: അന്തരീക്ഷ വായു വലിച്ചെടുത്തു കുതിക്കാന്‍ ശേഷിയുള്ള സ്‌ക്രാംജെറ്റ് റോക്കറ്റ് എന്‍ജിന്‍ പറപ്പിച്ച് ഐഎസ്ആര്‍ഒ. സ്‌ക്രാംജെറ്റ് എന്‍ജിന്‍ ഉപയോഗിച്ച് പറക്കല്‍ പരീക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. രോഹിണി 560 (ആര്‍എച്ച്560) സൗണ്ടിങ് റോക്കറ്റിന്റെ ഇരുവശങ്ങളിലായി പ്രൊപ്പല്‍ഷന്‍ ഘടിപ്പിച്ച് അഡ്വാന്‍ സ്ഡ് ടെക്‌നോളജി വെഹിക്കിള്‍ (എടിവി) ആയി രൂപമാറ്റം വരുത്തിയാണ് സാങ്കേതികവിദ്യ പരീക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 ന് ശ്രീഹരിക്കോട്ടയില്‍ നടന്ന പരീക്ഷണം വിജയമായെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. Also Read ; ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ […]

ഗുരുവായൂര്‍ ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന്; മന്ത്രി വി.എന്‍.വാസവന്‍ ശിലയിടും

ഗുരുവായൂര്‍: ദേവസ്വത്തിന്റെ വിവിധ പദ്ധതികളുടെ തറക്കല്ലിടല്‍ 30ന് മന്ത്രി വി.എന്‍.വാസവന്‍ നിര്‍വഹിക്കും. ദേവസ്വം മെഡിക്കല്‍ സെന്ററിന് പിന്നില്‍ 56 കോടി രൂപ ചെലവില്‍ മള്‍ട്ടി സ്‌പെഷ്യല്‍റ്റി ആശുപത്രി, 13.50 കോടി രൂപ ചെലവില്‍ കൗസ്തുഭം റെസ്റ്റ് ഹൗസ് നവീകരണം, തെക്കേ നടയില്‍ ദേവസ്വം ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് സമീപം 4.20 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന അഗ്‌നിരക്ഷാകേന്ദ്രം, പുന്നത്തൂര്‍ക്കോട്ടയില്‍ ആനപ്പിണ്ടവും തീറ്റയുടെ ബാക്കിയും സംസ്‌കരിച്ച് വളമാക്കുന്ന 2.09 കോടി രൂപയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, ആനകള്‍ക്ക് മഴയും വെയിലും […]

ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞുവെച്ച ഗവര്‍ണര്‍മാരുടെ നടപടി ചോദ്യം ചെയ്ത് കേരളവും പശ്ചിമബംഗാളും നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡോ. ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രണ്ട് ഹര്‍ജികളും പരിഗണിക്കുന്നത്. Also Read ; അര്‍ജുന്‍ എവിടെ? ഇന്ന് പുഴയില്‍ നിന്നും കിട്ടിയ സിഗ്നല്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും ഏഴ് ബില്ലുകളാണ് രണ്ടേമുക്കാല്‍ വര്‍ഷത്തിലധികമായി ഗവര്‍ണര്‍ തടഞ്ഞുവെച്ചിരിക്കുന്നതെന്നാണ് കേരളത്തിന്റെ ആക്ഷേപം. നിയമസഭ പാസാക്കിയ ഒരു ബില്ലിന് മാത്രമാണ് ഗവര്‍ണര്‍ അംഗീകാരം […]

എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറി ഷാഹിന വീടിനുള്ളില്‍ മരിച്ച നിലയില്‍

പാലക്കാട് : എഐവൈഎഫ് പാലക്കാട് ജില്ല ജോയിന്റ് സെക്രട്ടറിയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണ്ണാര്‍ക്കാട് സ്വദേശി ഷാഹിന(25) യെ തൂങ്ങി മരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. Also Read ;രഞ്ജിത്ത് ഇസ്രായേലിന്റെ മുഖത്തടിച്ചു, ലൊക്കേഷന്‍ കണ്ടെത്തിയപ്പോള്‍ മലയാളികളെ പുറത്താക്കാന്‍ നോക്കുന്നു : മനാഫ് (ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, […]

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തി

കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസുകാരന് രോഗമുക്തി നേടി. കോഴിക്കോട് മേലടി സ്വദേശിയായ കുട്ടിയ്ക്കാണ് രോഗം ഭേദമായത്. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് ആകെ 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്. ഏകോപനത്തിനും ചികിത്സയ്ക്കും നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി […]

ട്രെയിന്‍ വരുന്നതുകണ്ട് റെയില്‍ പാലത്തില്‍ നിന്ന് നാലുപേര്‍ പുഴയില്‍ ചാടി; തിരച്ചില്‍

തൃശ്ശൂര്‍: റെയില്‍ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ വരുന്നതുകണ്ട് ചാലക്കുടി റെയില്‍വെ പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ നാലുപേര്‍ക്കായി തിരച്ചില്‍ നടത്തുന്നു. ഇതില്‍ ഒരാളെ ട്രെയിന്‍ തട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്. Also Read; തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയുന്നതിനിടെ കയര്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം തിങ്കളാഴ്ച പുലര്‍ച്ചെ 1.30- ഓടെ പാലത്തിലൂടെ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ കടന്നുപോകുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തിലൂടെ നടന്നുപോയിരുന്ന നാലുപേരില്‍ ഒരാളെ ട്രെയിന്‍ തട്ടുകയും മറ്റ് മൂന്നുപേര്‍ ചാലക്കുടി പുഴയിലേയ്ക്ക് ചാടുകയും ചെയ്തതായി ലോക്കോ പൈലറ്റാണ് സ്റ്റേഷനില്‍ […]

കേരള വനം വകുപ്പില്‍ ഫോറെസ്റ്റ് വാച്ചര്‍ ജോലി ഒഴിവ്

കേരള സര്‍ക്കാരിന്റെ കീഴില്‍ വനം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. കേരള വനം വകുപ്പ് ഇപ്പോള്‍ Forest Watcher തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് ജില്ലയിലെ വന മേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറെസ്റ്റ് വാച്ചര്‍ തസ്തികയിലായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. ഈ ജോലിക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ  https://www.keralapsc.gov.in/ ഇല്‍ 2024 […]

3 വര്‍ഷത്തിനുളളില്‍ പൂട്ടിയത് ഇരുനൂറോളം റേഷന്‍ കടകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷന്‍ ലൈസന്‍സികള്‍ സ്വയം സേവനം അവസാനിപ്പിച്ചു. Also Read;ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ മാത്രം 36 റഷന്‍ ലൈസന്‍സികള്‍ സേവനം അവസാനിപ്പിച്ചു. തൃശൂര്‍ 26, പത്തനംതിട്ട 24, തിരുവനന്തപുരം 22, ആലപ്പുഴ 20, കോട്ടയം 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ഒരു വ്യാപാരി പോലും സേവനം നിര്‍ത്താത്ത ജില്ല കണ്ണൂര്‍ […]

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഫണ്ടില്ല; മുട്ട, പാല്‍ വിതരണം നിര്‍ത്താന്‍ ഒരുങ്ങി പ്രഥമാധ്യാപകര്‍

തിരുവനന്തപുരം: അധ്യയന വര്‍ഷം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും സ്‌കൂളുകളില്‍ മുട്ട, പാല്‍ വിതരണത്തിനായി ചെലവാക്കിയ തുക അനുവദിക്കാത്തതിനെ തുടര്‍ന്ന് ഇവയുടെ വിതരണം നിര്‍ത്താനുള്ള നീക്കത്തിലാണ് പ്രഥമാധ്യാപകര്‍. സ്വന്തം പോക്കറ്റില്‍ നിന്നെടുത്തും കടം വാങ്ങിയുമാണ് പ്രഥമാധ്യാപകര്‍ കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നത്. വിലക്കയറ്റം രൂക്ഷമായിട്ടും മുട്ടക്കും പാലിനും അനുവദിക്കുന്ന തുക വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. Also Read ; ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം പദ്ധതിച്ചുമതലയില്‍ നിന്ന് പ്രഥമാധ്യാപകരെ ഒഴിവാക്കുക, 2016ല്‍ നിശ്ചയിച്ച നിരക്ക് കമ്പോള നിലവാരമനുസരിച്ച് പുതുക്കുക, സംസ്ഥാന […]

ജന്തുജന്യരോഗങ്ങളാല്‍ വലഞ്ഞ് കേരളം

തിരുവനന്തപുരം: പ്രതിരോധം കടുപ്പിക്കുമ്പോഴും നിപയടക്കം ജന്തുജന്യരോഗങ്ങളുടെ മനുഷ്യരിലേക്കുള്ള പകര്‍ച്ച വഴി കണ്ടെത്താനോ തടയാനോ കഴിയാത്തത് പൊതുജനാരോഗ്യത്തില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വവ്വാലുകളാണ് വൈറസിന്റെ സ്രോതസ്സെന്ന് സ്ഥിരീകരിച്ചെങ്കിലും ആറ് വര്‍ഷമായിട്ടും എങ്ങനെ മനുഷ്യരിലെത്തി എന്നത് ഇനിയും അജ്ഞാതമാണ്. Also Read ; തൃശ്ശൂര്‍ കളക്ടറുടെ ആദ്യ സന്ദര്‍ശനം ആദിവാസി കുട്ടികള്‍ക്കൊപ്പം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ഘട്ടത്തില്‍ ചര്‍ച്ചയും ഇടപെടലുകളും ഉണ്ടാകുമെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കാണാതെ പാതിവഴിയില്‍ മുടങ്ങുകയാണ് പതിവ്. മനുഷ്യരില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൊണ്ടോ മരുന്നുപയോഗം […]