വൈദ്യുതി കണക്ഷന് ചെലവേറും : പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേ നിരക്ക്

തിരുവനന്തപുരം : വൈദ്യുതികണക്ഷന്‍ എടുക്കാന്‍ ഇനി ചെലവേറും. പോസ്റ്റ് വേണ്ടവര്‍ക്കും വേണ്ടാത്തവര്‍ക്കും ഒരേനിരക്ക് ഈടാക്കുന്ന തരത്തില്‍ റെഗുലേറ്ററി കമ്മിഷന്‍ സപ്ലൈകോഡ് ഭേദഗതിചെയ്തു. പോസ്റ്റ് വേണ്ടവര്‍ക്ക് നിലവിലുള്ളതിനെക്കാള്‍ ചെലവ് കുറയും. Also Read ; ഐഫോണുകളുടെ വില വെട്ടിക്കുറച്ച് ആപ്പിള്‍ പോസ്റ്റ്, വയര്‍ തുടങ്ങി കണക്ഷന് വേണ്ട സാധനങ്ങളുടെ ചെലവിന്റെ അടിസ്ഥാനത്തിലാണ് ഇതുവരെ ഫീസ് നിശ്ചയിച്ചിരുന്നത്. ഇനി ഇത് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിലാവും. വീട്ടിലോ സ്ഥാപനത്തിലോ നിന്ന് 200 മീറ്ററിനകത്ത് പോസ്റ്റ് വേണ്ടാത്ത സിംഗിള്‍ ഫെയ്സ് കണക്ഷന് (അഞ്ച് കിലോവാട്ട് […]

സംസ്ഥാനത്ത് വൊളന്റിയര്‍മാരെ കിട്ടാനില്ല; ‘ഡിജി കേരളം’ വൈകും

ഇരിങ്ങാലക്കുട : സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരകേരളം എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പ് നടപ്പാക്കുന്ന ‘ഡിജി കേരളം’ വൈകും. ജൂലായില്‍ ഇതിന്റെ സര്‍വേ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, സന്നദ്ധരായ വൊളന്റിയര്‍മാരെ കണ്ടെത്താന്‍ ഭൂരിഭാഗം തദ്ദേശസ്വയംഭരണ സ്ഥാപന നങ്ങള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. Also Read ; നീറ്റ് യു.ജി : കണ്ണൂര്‍ സ്വദേശിയായ ശ്രീനന്ദ് ഷര്‍മിളിന് ഒന്നാംറാങ്ക് സംസ്ഥാനത്തെ 14 വയസ്സ് മുതലുള്ള മുഴുവന്‍ പൗരന്മാരെയും ഡിജിറ്റല്‍ സാക്ഷരരാക്കുകയാണ് ലക്ഷ്യം. 500 വീടുകള്‍ക്ക് 20 പേര്‍ എന്ന നിലയില്‍ ഒന്നര ലക്ഷത്തോളം പേരുടെ […]

എറണാകുളം -ബെംഗളൂരു വന്ദേഭാരത് ജൂലൈ 31 മുതല്‍ സര്‍വീസ് തുടങ്ങും

ബെംഗളൂരു: എറണാകുളം -ബെംഗളൂരു-എറണാകുളം വന്ദേഭാരത് സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 25 വരെ പ്രത്യേക തീവണ്ടിയായിട്ടാണ് സര്‍വീസ് തുടങ്ങുക. എറണാകുളത്തുനിന്ന് ബെംഗളൂവിലേക്കുള്ള ആദ്യ സര്‍വീസ് ജൂലൈ 31-നും ബെംഗളൂരു-എറണാകുളം ഓഗസ്റ്റ് ഒന്നിനുമാണ്. എറണാകുളത്തുനിന്ന് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലും ബെംഗളൂരുവില്‍ നിന്ന് വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളിലുമാണ് സര്‍വീസ്. എറണാകുളത്തുനിന്ന്ന് ഉച്ചക്ക് 12.50-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരു കന്റോണ്‍മെന്റ് സ്റ്റേഷനിലെത്തും. തിരിച്ച് പിറ്റേദിവസം രാവിലെ 5.30-ന് പുറപ്പെട്ട് 2.20-ന് എറണാകുളത്തെത്തും. […]

നിപ പ്രതിരോധത്തിന് ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

മലപ്പുറത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. നിപയുടെ തുടക്കം മുതല്‍ ഇ സഞ്ജീവനി വഴി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ നല്‍കിയിട്ടുണ്ടായിരുന്നു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും. ഇത് കൂടാതെയാണ് നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒപിഡി ആരംഭിച്ചത്. ഈ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി അഭ്യര്‍ഥിച്ചു. […]

ഓണത്തിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഓണത്തിന് മുമ്പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് കെ.ബി. ഗണേഷ്‌കുമാര്‍. ബാങ്ക് കണ്‍സോര്‍ട്യവുമായി ചര്‍ച്ച പുരോഗമിക്കുകയാണ്. കോര്‍പറേഷന്റെ പ്രതിദിന വരുമാനം ഉയരുന്നുണ്ടെന്നും ഡീസല്‍ ഉപഭോഗത്തില്‍ ദിവസം ഒരു കോടി രൂപ ലാഭിക്കാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. ഡിപ്പോകളിലെ വൈദ്യുതി ഉപഭോഗത്തിലും കുറവുണ്ടായി. 10 ശൗചാലയങ്ങുളുടെ നടത്തിപ്പ് സുലഭ് ഏജന്‍സിക്ക് കൈമാറി. ഭക്ഷണശാലകളുടെ നടത്തിപ്പിനും ടെന്‍ഡര്‍ വിളിച്ചു. Also Read ;പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഇന്ന് മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ഒഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സിയില്‍ പരിശോധന […]

ശബരി റെയിലിന് വീണ്ടും 100 കോടി അനുവദിച്ച് കേന്ദ്ര ബജറ്റ്

കൊച്ചി: അങ്കമാലി-എരുമേലി ശബരി റെയിലിന് കേന്ദ്ര ബജറ്റില്‍ വീണ്ടും 100 കോടി അനുവദിച്ചു. റെയില്‍വേ വികസനം സംബന്ധിച്ച പിങ്ക് ബുക്കിലാണ് ഇത് ബന്ധപ്പെട്ട വിവരങ്ങളുള്ളത്. അതേസമയം, അനുവദിച്ച തുക ശബരി പദ്ധതിക്ക് പ്രയോജനപ്പെടില്ല. സജീവമായ പദ്ധതികള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്നാണ് ചട്ടം. 25 വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി 2019-ല്‍ മരവിപ്പിച്ചതാണ്. മുന്‍ വര്‍ഷങ്ങളില്‍ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച 100 കോടി ഉപയോഗിക്കാനാവാതെ മടക്കിയിരുന്നു. Also Read ; പാരിസ് ഒളിംപിക്സില്‍ ഇന്ത്യയുടെ ആര്‍ച്ചറി പോരാട്ടങ്ങള്‍ക്ക് ഇന്ന് […]

സി-ഡിറ്റ് പാനലിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കിവരുന്ന വിഡിയോ എഡിറ്റിങ്, വിഡിയോ ടൈറ്റിലിങ്, വിഡിയോ കമ്പോസിങ്, ഗ്രാഫിക് ഡിസൈന്‍ ജോലികള്‍ വര്‍ക്ക് കോണ്‍ട്രാക്ട്/റേറ്റ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ നിര്‍വഹിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരുടെ പാനല്‍ തയാറാക്കുന്നു. Also Read ; ഗള്‍ഫില്‍നിന്ന് ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളിലേക്ക് 5 കപ്പല്‍ സര്‍വീസ് പദ്ധതി ഒരുങ്ങുന്നു പ്ലസ് ടു പാസാകണം, ഗ്രാഫിക് ഡിസൈനിങ്, പ്രിന്റ് ഡിസൈനിങ് തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തില്‍ കുറയാതെയുള്ള സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസാകണം, മേല്‍പറഞ്ഞ വിഷയത്തില്‍ […]

സ്‌കൂള്‍ ഏകീകരണത്തിന്റെ ഭാഗമായി ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഒന്നാവാന്‍ സാധ്യത ; ശുപാര്‍ശയുമായി മന്ത്രിസഭ

തിരുവനന്തപുരം: പ്രതിപക്ഷസംഘടനകളുടെ എതിര്‍പ്പിനിടയിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്‌കൂള്‍ ഏകീകരണവുമായി സര്‍ക്കാര്‍ മുന്നോട്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വേര്‍തിരിവില്ലാതെ എട്ടുമുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഒറ്റയൂണിറ്റാക്കി മാറ്റാനുള്ള ശുപാര്‍ശ മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ വന്നു. Also Read ; ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയം പുറത്തിറക്കി ഫ്രഞ്ച് മ്യൂസിയം സ്‌കൂള്‍ ഏകീകരണത്തിനുള്ള മന്ത്രിസഭാകുറിപ്പ് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കി നല്‍കിയിരുന്നെങ്കിലും ഖാദര്‍കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മന്ത്രിസഭാംഗങ്ങള്‍ക്കു ലഭിച്ചത് ബുധനാഴ്ച രാവിലെയായിരുന്നു. റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ സമയം വേണമെന്ന ആവശ്യമുയര്‍ന്നതിനാല്‍ ഏകീകരണത്തിലെ ചര്‍ച്ച മറ്റൊരു മന്ത്രിസഭായോഗത്തിലേക്ക് […]

സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ ചാടിപ്പോയി; പ്രതിക്കായി തിരച്ചില്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പോലീസിന്റെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് ഇന്ന് ഉച്ചയോടെ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. Also Read; പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ റൂഫിംഗ്; ശബരിമല തീര്‍ത്ഥാടനത്തില്‍ പുതിയ ക്രമീകരണങ്ങളുമായി മന്ത്രി വി എന്‍ വാസവന്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പോലീസ്. […]

തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിലൂടെ കേരളത്തിലെത്തിക്കും

തമിഴകത്തെ വമ്പന്‍ ചിത്രങ്ങളായ തങ്കലാനും കങ്കുവയും ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജ നിര്‍മിക്കുന്ന വിക്രം -പാ രഞ്ജിത് ചിത്രമായ തങ്കലാന്റെയും സൂര്യ – ശിവ ചിത്രമായ കങ്കുവയുടെയും കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ് സ്വന്തമാക്കിയത്. ഗോകുലം ഗോപാലന്റെ ജന്മദിനാഘോഷ വേളയിലാണ് ഈ ചിത്രങ്ങളുടെ വിതരണത്തെ കുറിച്ചുളള ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. Also Read ; പാര്‍ക്കിംഗ് വിപുലീകരണം, പ്രത്യേക ആംബുലന്‍സുകള്‍, മഴയും […]