സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ശക്തമായ മഴ; നാളെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവം. ഇന്ന് പാലക്കാട്, കൊല്ലം, തിരുവനന്തപുരം, വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട് അതിനാല്‍ ജാഗ്രതയുടെ ഭാഗമായി കാലാവസ്ഥ വകുപ്പ് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Also Read ; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം നല്‍കി പോലീസ് ശനിയാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും […]

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം നല്‍കി പോലീസ്

കോഴിക്കോട്: പന്തീരാങ്കാവ് കേസില്‍ പ്രതിക്കെതിരെ ഗാര്‍ഹിക പീഡനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കുറ്റപത്രം നല്‍കി പോലീസ്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി ഗോപാല്‍ അടക്കം അഞ്ച് പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൊലപാതക ശ്രമം, സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. Also Read ; ട്രെയിന്‍ ഇടിച്ച മുറിവോടെ പാളം മറികടക്കാന്‍ ആന,ശേഷം ഒരൊറ്റ വീഴ്ച; കരളലിയിക്കും ദൃശ്യങ്ങള്‍ നേരത്തെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി തളളണമെന്ന് ഫറോക്ക് പോലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ […]

അവധി അപേക്ഷ അനുവദിച്ചില്ല; സ്വയം വിരമിച്ച് വിജിലന്‍സ് ഡയറക്ടര്‍ ടി കെ വിനോദ് കുമാര്‍

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ടി.കെ.വിനോദ് കുമാര്‍ യുഎസിലെ സര്‍വകലാശാലയില്‍ അധ്യാപകനാകാന്‍ ഒന്നര വര്‍ഷത്തെ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കുകയായിരുന്നു. അപേക്ഷ സര്‍ക്കാര്‍ അംഗീകരിച്ചതോടെ അമേരിക്കയില്‍ പഠിപ്പിക്കാന്‍ പോവുകയാണ് ടി കെ വിനോദ് കുമാര്‍. Also Read ; സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍ 2025 ഓഗസ്റ്റ് വരെ സര്‍വ്വീസ് കാലാവധി ബാക്കി നില്‍ക്കെയാണ് വിനോദ് കുമാര്‍ സ്വയം വിരമിച്ചത്. അമേരിക്കയിലെ […]

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. ഇനി മുതല്‍ ഒരു പഞ്ചായത്തിലെ രണ്ട് റേഷന്‍ കടയില്‍ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം. Also Read ; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും എന്നാല്‍ ഈ തീരുമാനം റേഷന്‍ കടകളെ നശിപ്പിക്കുമെന്നും മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്നും റേഷന്‍ ഡീലേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ സമിതി വ്യക്തമാക്കി.ഒന്നോ […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടയ്ക്കും

കൊച്ചി: അറ്റകുറ്റപ്പണികള്‍ക്കായി കുണ്ടന്നൂര്‍- തേവര പാലം ഇന്നു രാത്രി 11 മണിക്ക് അടച്ചിടും. തിങ്കളാഴ്ച രാവിലെയാകും പാലം തുറക്കുക. അതുവരെ ഒരു വാഹനവും കയറ്റിവിടില്ലെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും ദേശീയ പാത അതോറിറ്റി അഭ്യര്‍ത്ഥിച്ചു. Also Read ; മോഷണത്തിനിറങ്ങാന്‍ വേഷം അടിവസ്ത്രം, യാത്ര ട്രെയിനില്‍ ; പക്കി സുബൈറിനെ തപ്പി പോലീസ് പശ്ചിമകൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വെണ്ടുരുത്തിപ്പാലം വഴി MG  റോഡിലെത്തി വേണം യാത്ര തുടരാന്‍. ഇടക്കൊച്ചി ഭാഗത്തുനിന്നും കുണ്ടന്നൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ […]

ഇന്ത്യന്‍ ബാങ്കില്‍ 1500 തസ്തികയിലേക്ക് ജോലി ഒഴിവ്

കേന്ദ്ര പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. ഇന്ത്യന്‍ ബാങ്ക് ഇപ്പോള്‍ അപ്പ്രന്റീസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യന്‍ ബാങ്കില്‍ അപ്പ്രന്റീസ് തസ്തികയില്‍ മൊത്തം 1500 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് അവരുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.indianbank.in/  ഇല്‍ 2024 ജൂലൈ 10 മുതല്‍ […]

കോൺഗ്രസും സി പി എമ്മും ഒന്നായി; ലീഗ് പുറത്തായി

മലപ്പുറം: കോണ്‍ഗ്രസും സിപിഎമ്മും സഖ്യം ചേര്‍ന്നതോടെ മുസ്ലീം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി. മലപ്പുറം കാവന്നൂര്‍ പഞ്ചായത്തിലാണ് മുസ്ലീം ലീഗിന് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്. Also Read ; അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി മുസ്ലീം ലീഗ് പ്രസിഡന്റനെതിരെ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. സിപിഎം കൊണ്ടുവന്ന പ്രമേയത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്ലീം ലീഗിന്റെ പ്രസിഡന്റിനെതിരെയായിരുന്നു അവിശ്വാസ പ്രമേയം. കാവനൂര്‍ പഞ്ചായത്തില്‍ സിപിഎമ്മിന് ഏഴും കോണ്ഗ്രസിന് […]

അരൂര്‍- തുറവൂര്‍ ഉയരപ്പാതയില്‍ വെളളക്കെട്ട് ; കലക്ടര്‍ മൂകസാക്ഷിയാകരുതെന്ന്് ഹൈക്കോടതി

കൊച്ചി: മഴക്കാലത്ത് ദുരിതാവസ്ഥയിലായ അരൂര്‍- തുറവൂര്‍ ഉയരപ്പാതയുടെ ഇപ്പോഴത്തെ സാഹചര്യം കലക്ടര്‍ വിലയിരുത്തണമെന്നും മൂകസാക്ഷിയായി ഇരിക്കരുതെന്നും ഹൈക്കോടതി Also Read ; ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതി ഉയരപ്പാത മേഖലയില്‍ മഴ പെയ്താല്‍ അവിടത്തെ സാഹചര്യം വളരെ മോശമാകുമെന്ന് കോടതി അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് വേണ്ടിയാണ് റോഡ് നിര്‍മ്മാണമെന്ന് ദേശീയപാത അതോറിട്ടി വ്യക്തമാക്കി. പക്ഷെ എല്ലാവരും തങ്ങള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും ദേശീയപാത അതോറിട്ടി അധികൃതര്‍ കുറ്റപ്പെടുത്തി. സര്‍വീസ് റോഡു നിര്‍മ്മിക്കുമെന്ന ഉറപ്പ് ദേശീയപാത അധികൃതര്‍ പാലിച്ചില്ലെന്നും ദേശീയപാത അതോറിട്ടിക്കും […]

ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതി

കൊച്ചി: ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്നും നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകൂ എന്നും അതുകൊണ്ട് തന്നെ ലിവിങ് ടുഗതര്‍ വിവാഹമല്ലെന്നും ഹൈക്കോടതിയുടെ സവിശേഷ ഉത്തരവ്. ലിവിങ് ടുഗെതര്‍ ബന്ധങ്ങളില്‍ പങ്കാളിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. Also Read ; മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ […]

മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

തിരുവനന്തപുരം: മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തല്‍. വനം, വനേതര ഭൂമി വേര്‍തിരിക്കുന്നതിലും മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരവും ഉള്‍ക്കാട്ടില്‍ ഉറപ്പുവരുത്തുന്നതിലും വനം വകുപ്പ് പരാജയപ്പെട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിനാലാണ് വന്യജീവികള്‍ നാട്ടിലിറങ്ങുന്നതെന്നും വനഭൂമി വനേതര പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. Also Read ; എട്ട് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കനാലില്‍ തള്ളി; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാര്‍ വയനാട്ടില്‍ 1950ല്‍ 1811.35 സ്‌ക്വയര്‍ കിലോമീറ്റര്‍ വനം ഉണ്ടായിരുന്നു. ഇവ […]