#Top Four

മലപ്പുറത്ത് പാന്റിന്റെ പോക്കറ്റില്‍ പാമ്പിനെയിട്ട് യുവാവിന്റെ അഭ്യാസപ്രകടനം

മലപ്പുറം: പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ടുനടന്ന യുവാവിന് നിരവധിതവണ കടിയേറ്റു. മലപ്പുറം ഒതായി ടൗണില്‍ കഴിഞ്ഞ ദിവസമായിരുന്നു അന്യസംസ്ഥാനക്കാരനായ യുവാവിന്റെ സാഹസിക പ്രകടനം. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിഝയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

ഇന്നലെ വൈകുന്നേരമാണ് പാന്റും ടീഷര്‍ട്ടും ധരിച്ച യുവാവ് ടൗണില്‍ ചായകുടിക്കാനെത്തിയത്. ഇയാള്‍ പാന്റിന്റെ പോക്കറ്റില്‍ കയ്യിടുകയും പെട്ടെന്ന് പുറത്തേക്ക് വലിച്ചെടുത്ത് കുടയുകയും ചെയ്യുന്നുണ്ടായിരുന്നു
ആദ്യമൊക്കെ ആരും ഇത് ശ്രദ്ധിച്ചില്ല. അല്പം കഴിഞ്ഞപ്പോഴാണ് യുവാവിന്റെ പോക്കറ്റില്‍ പാമ്പുളള കാര്യം നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെടുന്നത് അവര്‍ ചോദ്യംചെയ്തപ്പോള്‍ അയാള്‍ അത് സമ്മതിക്കുകയും ചെയ്തു. പോക്കറ്റില്‍നിന്ന് പാമ്പിനെ പുറത്തെടുക്കണമെന്ന് സമീപത്തുണ്ടായിരുന്നവര്‍ ആവശ്യപ്പെട്ടതോടെ അയാള്‍ അത് അനുസരിച്ചു. മൃതപ്രായമായ അവസ്ഥയിലായിരുന്നു പാമ്പ് ഒടുവില്‍ നാട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി അയാള്‍ പാമ്പിനെ ഉപേക്ഷിച്ചു. അല്പം കഴിഞ്ഞതോടെ അത് ചത്തു.

പാമ്പിനെ ഒരു കവറിലാക്കിയശേഷം നാട്ടുകാര്‍ തന്നെ യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ഇവിടെനിന്ന് മഞ്ചേരി മെഡിക്കല്‍കോളേജിലേക്ക് റഫര്‍ ചെയ്തു. അവിടെ നിരീക്ഷണത്തില്‍ കഴിയുന്ന യുവാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും വിഷമില്ലാത്ത പാമ്പിന്റെ കടിയാണ് ഇയാള്‍ക്ക് ഏറ്റതെന്നുമാണ് റിപ്പോര്‍ട്ട്. ഇയാളെ ഇന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്യും ലഹരി ഉപയോഗിച്ചതിന് ശേഷമാണ് യുവാവ് പാമ്പിനെ പിടികൂടി പോക്കറ്റിലിട്ടതെന്നാണ് നാട്ടുകാര്‍ സംശയിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *