October 18, 2024
#Top News

പ്രമുഖ യൂട്യൂബ് താരത്തിന്റെ ഡ്രൈവിംഗ് ലൈസന്‍സ് 10 വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു; കാരണം ഇതാണ്..

നിയമം ലംഘിച്ചുള്ള അഭ്യാസപ്രകടനത്തിന് യൂട്യൂബറുടെ ഡ്രൈവിംഗ് ലൈസന്‍സ് അടുത്ത പത്ത് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. തമിഴ് നാട്ടിലെ പ്രമുഖ യൂട്യൂബ് താരം ടിടിഎഫ് വാസന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് തമിഴ്നാട് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. അമിത വേഗത്തിലും അശ്രദ്ധമായും അപകടകരമായും ഇരുചക്രവാഹനം ഓടിച്ചതിന് ബാലുചെട്ടി ഛത്രം പോലീസാണ് കേസെടുത്ത്.

Also Read; കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍: എക്‌സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവക്ക് നോട്ടീസ്

പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് വാസന്റെ ലൈസന്‍സ് 2033 ഒക്ടോബര്‍ 5 വരെ സസ്പെന്‍ഡ് ചെയ്തതായി കാഞ്ചീപുരം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് അറിയിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് റിമാന്‍ഡില്‍ കഴിയുകയാണ് യൂട്യൂബര്‍ ടിടിഎഫ് വാസന്‍.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17 ന് ചെന്നൈ-വെല്ലൂര്‍ ദേശീയപാതയില്‍ കാഞ്ചീപുരത്തിന് സമീപം ഇരുചക്ര വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് വാസന്‍ തെറിച്ചുവീണത്. അപകട സമയത്ത് വാസന്‍ ഉപയോഗിച്ചിരുന്ന സുസുക്കിയുടെ സൂപ്പര്‍ ബൈക്ക് മോഡലായ ഹയാബുസയ്ക്ക് 20 ലക്ഷം രൂപയോളം വിലയുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Leave a comment

Your email address will not be published. Required fields are marked *