#Top Four

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി നഗ്‌നതാ പ്രദര്‍ശനം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. മദ്യലഹരിയില്‍ എക്‌സൈസ് ഓഫിസിലെത്തിയ അസം സ്വദേശി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു.

Also Read; ഗാസ വിട്ട് 100 ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക്

ഇവരെ ഓഫിസില്‍നിന്ന് പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും പരാക്രമം തുടര്‍ന്നു. ഇതോടെ പെരുമ്പാവൂര്‍ പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *