September 7, 2024
#Top Four

റുവൈസിന്റെ പിതാവ് ഒളിവില്‍

കൊല്ലം: മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹന ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയായ റുവൈസിന്റെ പിതാവ് ഒളിവില്‍. പിതാവിനെ ചോദ്യം ചെയ്യാനായി കൊല്ലം കരുനാഗപ്പള്ളിയിലെ വീട്ടിലെത്തിയെങ്കിലും അവിടെ ആരുമുണ്ടായിരുന്നില്ല.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വൈകാതെ തന്നെ റുവൈസിന്റെ കുടുംബത്തിലുള്ളവരെ പോലീസ് ചോദ്യം ചെയ്യുമെന്നാണു വിവരം. ഷഹനയുടെ കുടുംബം നല്‍കിയ മൊഴി പ്രകാരം സ്ത്രീധനം ചോദിച്ചതില്‍ പിതാവിനും പങ്കുണ്ടെന്നാണ് സൂചന. പിതാവിനെ ചോദ്യംചെയ്ത ശേഷമാണ് പ്രതി ചേര്‍ക്കണമോയെന്ന് തീരുമാനിക്കുക. ഷഹനയുടെയും റുവൈസിന്റെയും സുഹൃത്തുക്കളില്‍നിന്നും പോലീസ് വിവരം തേടുന്നുണ്ട്. റുവൈസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Also Read; മാസപ്പടി വിവാദം; നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

 

Leave a comment

Your email address will not be published. Required fields are marked *