തിരുവനന്തപുരത്ത് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ നല്‍കിയില്ല; വിഷം കഴിച്ച് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. നെയ്യാറ്റിന്‍കര മരുതത്തൂര്‍ സ്വദേശി തോമസ് സാഗരം (55) ആണ് ജീവനൊടുക്കിയത്. പെരുമ്പഴുതൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നു ബന്ധിക്കള്‍ ആരോപിച്ചു.
Also Read ;പത്താം ക്ലാസ് പാസ്സായവര്‍ക്ക് കേരളത്തില്‍ NIRT യില്‍ ജോലി
തോമസ് നിക്ഷേപിച്ച അഞ്ച് ലക്ഷം രൂപ തിരികെ ചോദിച്ചപ്പോള്‍ നല്‍കിയില്ലെന്നും ഇതോടെ കടുത്ത മനോവിഷമത്തിലായിരുന്നു തോമസെന്നും ബന്ധുക്കള്‍ പറയുന്നു. മകളുടെ വിവാഹത്തിനു വേണ്ടിയാണ് പണം തിരികെ ചോദിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































