എഡിജിപി പി.വിജയന്‍ സംസ്ഥാന ഇന്റലിജന്‍സ് മേധാവി ; ഉത്തരവിറക്കി സര്‍ക്കാര്‍
 
                                തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥന്‍ എഡിജിപി പി വിജയനെ സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. ഇതുസംബന്ധിച്ച  സര്‍ക്കാര്‍ നിര്‍ണായക ഉത്തരവിറക്കി.
മുന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥനാണ് എഡിജിപി പി വിജയന്‍. നിലവില്‍ പോലീസ് അക്കാദമി ഡയറക്ടറാണ്. എം ആര്‍ അജിത് കുമാര്‍ ആര്‍ എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പി വി അന്‍വറിന്റെ ആരോപണത്തിന് പിന്നാലെ ക്രമസമാധാന ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റിയിരുന്നു. ഇതേതുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി മനോജ് എബ്രഹാമിനെയാണ് ക്രമസമാധാന ചുമതലയിലേക്ക് നിയമിച്ചത്. ഇതിന് പിന്നാലെയാണ് പി വിജയനെ ഇന്റലിജന്‍സ് മേധാവിയാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാരിറക്കിയത്. പോലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
 
        




 Malayalam
 Malayalam 







































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































