#kerala #Top Four

മലപ്പുറത്ത് കിണറില്‍നിന്ന് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയില്‍

മലപ്പുറം: മലപ്പുറത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയെ നിരീക്ഷിച്ച് വനംവകുപ്പ്. ആന അവശനിലയിലാണെന്നും അതിനാല്‍ മറ്റുള്ള കാട്ടാനകളില്‍ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാന്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ യോഗം ചേരും.

ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20 മണിക്കൂര്‍ നീണ്ട പ്രയ്തനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Also Read; മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ കണ്ടെത്തി ; മയക്കുവെടിവെച്ചു

കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെ കാട്ടാനയെ കണ്ടെത്തിയത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. ബുധനാഴ്ച രാത്രി ആനക്കൂട്ടം വന്നപ്പോള്‍ നാട്ടുകാര്‍ പടക്കം പൊട്ടിച്ച് ആനകളെ ഓടിച്ചിരുന്നു. ഈ സമയത്ത് അതിലൊരു ആന കിണറ്റില്‍ വീണതാകാമെന്നാണ് കരുതുന്നത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറ ഉണ്ടായിരുന്നില്ല.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *