ദളപതി 69 ല്‍ അനിരുദ്ധ് രവിചന്ദറും പുതിയ അപ്ഡേറ്റ് പുറത്ത്
ചെന്നൈ: തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയ് നായകാനുകുന്ന ദളപതി 69 വീണ്ടും ചര്‍ച്ചയില്‍ ഇടം പിടിക്കുകയാണ്. നേരത്തെ തന്നെ ഏറെ ചര്‍ച്ചാ വിഷയമായ ഒരു സിനിമയായിരുന്നു ദളപടി 69. വിജയ് മുഴുവന്‍ സമയം രാഷ്ടീയത്തിലേക്ക് ഇറങ്ങിയതിനാല്‍ തല്ക്കാലം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയാണെന്നും അതുകൊണ്ട് തന്നെ ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നായിരുന്നു റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും ആരാധകര്‍ ഒറ്റുനോക്കുകയാണ്.നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകന് അനിരുരുദ്ധ് രവിചന്ദറും ദളപതി 69ന്റെ ഭാഗമാകും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഈ സിനിമയുടെ സംവിധാനം നിര്‍വഹിക്കുന്നത് എച്ച് വിനോദാണ്. വിജയ് നായകനാകുന്ന ദളപതി 69 സംവിധാനം ചെയ്യുന്നില്ലെന്ന് നേരത്തെ വെട്രിമാരന് വ്യക്തമാക്കിയിരുന്നു. വാര്‍ത്ത പുറത്തുവിട്ട ആളോട് ചോദിക്കണം എന്നായിരുന്നു വെട്രിമാരന് നേരത്തെ പ്രതികരിച്ചത്. കഥ വിജയ്യോട് പണ്ട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ അത് സംഭവിക്കുമെന്ന് കരുതുന്നില്ല എന്നാണ് വെട്രിമാരന് വ്യക്തമാക്കിയത്.അതേസമയം ദളപതി 69 ഡിവിവി എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിലായിരിക്കും പ്രദര്‍ശനത്തിനെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആര്‍ആര്‍ആര്‍ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്യെ നായകനാക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.എന്നാല്‍ അവര്‍ പിന്‍മാറിയിരിക്കുന്നുവെന്നതാണ് പിന്നീടുണ്ടായ റിപ്പോര്‍ട്ട്.കാരണം വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വന്‍ ഹിറ്റായിരുന്നു. സംവിധായകന് ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റാകുകയും പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.