കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍
മസ്‌കറ്റ്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഒമാന്‍ എയര്‍. ഒമാനില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ കോഴിക്കോട്ടേക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിയ സാഹചര്യത്തിലാണ് സര്‍വീസുകള്‍ ഉയര്‍ത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും കൂടുതല്‍ വിമാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തത്. ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ നഗരങ്ങളിലേക്കും തായ്ലാന്റ്, മലേഷ്യ എന്നീ രാജ്യങ്ങളിലക്കുമാണ് അധിക സര്‍വീസുകള്‍ ഒമാന്‍ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read ;പാതിപിന്നിട്ട് വോട്ടെടുപ്പ്: വിലയിരുത്തലുകള്‍ തെറ്റുന്നു; ബിജെപി ഒരുചുവട് പിന്നോട്ട്
ഇന്ത്യന്‍ സെക്ടറുകളില്‍ കോഴിക്കോട്ടേക്ക് മാത്രമാണ് അധിക സര്‍വീസുകള്‍ ഒമാന്‍ എയര്‍ നടത്തുന്നത്. മസ്‌കറ്റില്‍ നിന്നും കോഴിക്കോട്ടേക്ക് ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസ് ആരംഭിക്കും. പ്രതിവാരം 11 സര്‍വീസുകള്‍ ആയിരിക്കും നടത്തുക. ഇപ്പോള്‍ ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണുള്ളത്. മസ്‌കറ്റ്-കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും ആണ് ഒമന്‍ എയര്‍ നടത്തുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































