പുകമറ മാറി ; സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരും
ഡല്‍ഹി: കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്ന് സുരേഷ് ഗോപി.സഹമന്ത്രി സ്ഥാനം നല്‍കിയതില്‍ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പുമായി എത്തിയത്. മോദി മന്ത്രിസഭയില്‍ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.
Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ വിവാദങ്ങള്‍ക്ക് വിരാമം; ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നത്. സുരേഷ് ഗോപി ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍. രാവിലെ മുതല്‍ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ഡല്‍ഹിക്ക് പുറപ്പെട്ടത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
തൃശൂര്‍ ‘എടുത്തത്’ മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ ഇതില്‍ പലതരം അഭ്യൂഹങ്ങളും സംശയങ്ങളുമുയര്‍ന്നിരുന്നു. പിന്നാലെ മന്ത്രിയാകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച് തിരുവന്തപുരത്തേക്ക് പോയ സുരേഷ് ഗോപിയെ മോദി തിരിച്ചു വിളിക്കുകയായിരുന്നു. ഒടുവില്‍ ഡല്‍ഹിയില്‍ നിന്നും നേരിട്ട് മോദിയുടെ കോളെത്തിയതോടെയാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞയ്ക്കായി ഡല്‍ഹിയിലേക്ക് തിരിച്ചത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം.