കൊലപാതകക്കേസ് ; കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍
ബെംഗളൂരു: രേണുക സ്വാമിയെന്ന വ്യക്തിയുടെ മരണവുമായി ബന്ധപ്പെട്ട് കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ അറസ്റ്റില്‍.മൈസൂരുവിലെ ഫാം ഹൗസില്‍ നിന്നാണ് ദര്‍ശനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് ദര്‍ശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Also Read ; ലോകകപ്പ് യോഗ്യതാ മത്സരം ; ഖത്തറിനെ നേരിടാന്‍ ടീം ഇന്ത്യ, ഛേത്രിയില്ലാത്ത മത്സരം ഇന്ത്യക്ക് നിര്‍ണായകം
കഴിഞ്ഞ ദിവസമാണ് രേണുക സ്വാമിയെ ബംഗളുരുവിന് അടുത്തുള്ള സോമനഹള്ളിയിലുള്ള ഒരു പാലത്തിന് താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിത്രദുര്‍ഗ സ്വദേശിയായ രേണുകസ്വാമിയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കൊലപാതകത്തിന് പിന്നാലെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗിരിനഗര്‍ സ്വദേശികളായ മൂന്ന് പേര്‍ തിങ്കളാഴ്ച പോലീസിന് മുന്നില്‍ കീഴടങ്ങിയതായും നടന്റെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ പറഞ്ഞതായും സൂചനയുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദര്‍ശന്റെ അടുത്ത സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും സമൂഹമാധ്യമങ്ങളില്‍ കമന്റുകളിടുകയും ചെയ്തിരുന്നു. ഇതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കന്നഡ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.





Malayalam 






















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































