വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ നടപ്പാക്കും ; സുരേഷ് ഗോപി
തിരുവനന്തപുരം: വര്‍ക്കലയില്‍ അടുത്തിടെ ഇടിഞ്ഞ കുന്നുകള്‍ സന്ദര്‍ശനത്തിന് പിന്നാലെ വര്‍ക്കല ക്ലിഫ് സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികള്‍ മാത്രമേ പ്രദേശത്ത് നടപ്പാക്കുകയുള്ളൂ എന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി പറഞ്ഞു.
കേന്ദ്രമന്ത്രാലയങ്ങള്‍ക്ക് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷമായിരിക്കും തുടര്‍നടപടികളുണ്ടാവുക. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഭൗമ പൈതൃക പ്രദേശമായി പ്രഖ്യാപിച്ച പ്രദേശമാണ് വര്‍ക്കല പാപനാശം ബീച്ചിനോട് ചേര്‍ന്ന നാലേക്കര്‍ വരുന്ന കുന്നുകള്‍.
Also Read ; KSEB യില്‍ ജോലി ഒഴിവുകള്‍
ഇവിടെ സ്ഥിരമായുള്ള കെട്ടിട നിര്‍മാണങ്ങള്‍ അനുവദിക്കരുതെന്ന് 2014-ല്‍ ജിഎസ്‌ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് വന്‍ പാരിസ്ഥിതികാഘാതത്തിനും മണ്ണിടിച്ചിലിനും ഇടയാക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാലിത് വകവെക്കാതെയാണ് ബീച്ചിനോട് ചേര്‍ന്ന് ബലിമണ്ഡപം, ടോയ്ലറ്റ് കോംപ്ലക്‌സ് തുടങ്ങിയവ നിര്‍മിച്ചത്. എന്നാല്‍ കഴിഞ്ഞ മാസം പെയ്ത കനത്ത മഴയില്‍ ഈ ഭാഗങ്ങളില്‍ വന്‍തോതില്‍ കുന്നിടിച്ചിലുണ്ടാവുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇനി വീണ്ടും മണ്ണിടിയാതിരിക്കാന്‍ ചില ഭാഗങ്ങളില്‍ ചരിവ് നിവര്‍ത്താന്‍ ജില്ലാ കളക്ടര്‍ തന്നെ ഉത്തരവിടുകയും തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് കുന്നിടിച്ചതോടെ വലിയ പ്രതിഷേധം ഉണ്ടാകുകയുമായിരുന്നു. ഇതേടെയാണ് സുരേഷ് ഗോപി കുന്നുകള്‍ സന്ദര്‍ശിക്കാനെത്തിയത്. മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടര്‍ ഡോക്ടര്‍ അമ്പിളി എന്നിവരും ഒപ്പമുണ്ടായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.





Malayalam 

























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































