രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് യാത്ര തിരിച്ചു
ഡല്‍ഹി: റഷ്യയിലേക്ക് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു. റഷ്യയും യുക്രെയിനും ഉള്‍പ്പെട്ട മേഖലയിലെ സമാധാനം ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മോസ്കോവിലേക്ക് തിരിക്കും മുമ്പ് നല്കിയ പ്രസ്താവനയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ആഗോള സാഹചര്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച ചെയ്യുമെന്നും റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ തന്റെ സന്ദര്‍ശനം സഹായിക്കുമെന്നും മോദി അറിയിച്ചു.
Also Read ; ‘മേയര്‍ എം കെ വര്‍ഗീസിന്റെ നിലപാടുകള്‍ കാരണം തൃശ്ശൂരില്‍ തോറ്റു, സ്ഥാനമൊഴിയണം’; സിപിഐ രംഗത്ത്
മോദിയുടെ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യം ഉണ്ടെന്നും അതിനാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ അസൂയയോടെയാണ് സന്ദര്‍ശനത്തെ നോക്കിക്കാണുന്നതെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. വൈകിട്ട് ആറിന് മോസ്കോവിലെത്തുന്ന പ്രധാനമന്ത്രിക്ക് പ്രസിഡന്റ് പുടിന് അത്താഴ വിരുന്ന് ഒരുക്കും. രണ്ട് നേതാക്കള്‍ മാത്രമുള്ള ചര്‍ച്ച ഇന്ന് നടക്കും. ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടി നാളെയാണ്. മോസ്കോവിലെ ഇന്ത്യന്‍ സമൂഹത്തെയും നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. റഷ്യ യുക്രെയിന് സംഘര്‍ഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി റഷ്യയിലെത്തുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം
അതേ സമയം, പ്രധാനമന്ത്രിയുടെ റഷ്യന്‍ സന്ദര്‍ശനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. റഷ്യയില്‍ നിന്ന് മടങ്ങിയെത്തിയിട്ടെങ്കിലും പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മണിപ്പൂരിലേക്ക് പോകാതിരിക്കുന്നത് രാജ്യവ്യാപകമായി പ്രചാരണായുധമാക്കാന്‍ കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്കി.അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ മണിപ്പൂരിനെക്കുറിച്ച് പ്രത്യേക ചര്‍ച്ചയും കോണ്‍ഗ്രസ് ആവശ്യപ്പെടും.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































