പ്രതീക്ഷകള്‍ അറ്റു ; ജോയിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: പ്രതിക്ഷകള്‍ വിഫലമായി ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. ജോയിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും പുരോഗമിക്കുന്നതിനിടെയാണ് തകരപ്പറമ്പ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. ടണലിന് പുറത്തായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.
റെയില്‍വേയില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഇവിടെയാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
46 മണിക്കൂര്‍ നീണ്ട തിരച്ചിലാണ് ഇപ്പോള്‍ വിഫലമായിരിക്കുന്നത്. ഫയര്‍ഫോഴ്സും മറ്റ് സന്നദ്ധ പ്രവര്‍ത്തകരും നടത്തിയ തിരച്ചില്‍ വിജയം കാണാതായതോടെ നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ ഇന്ന് തിരച്ചില്‍ ആരംഭിച്ചിരുന്നു.ഇതിനിടെയാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിനിടെയാണ് ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. മൂന്നു പേരാണ് ശുചീകരണത്തിനായി തോട്ടില്‍ ഇറങ്ങിയത്. മഴ കനത്തതോടെ ജോയി ഒഴുക്കില്‍ പെടുകയായിരുന്നു. മാരായമുട്ടം സ്വദേശിയാണ് റെയില്‍വേയുടെ താല്‍ക്കാലിക തൊഴിലാളിയായ ജോയി.




Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































