‘പാതി സത്യസന്ധത’ തെളിയിച്ച് പോക്കറ്റടിക്കാരന്
ചെറുതുരുത്തി: പോക്കറ്റടിച്ച പേഴ്സും പണവും എടുത്ത് ആധാര്‍ കാര്‍ഡ് ഉള്‍പ്പെടയുളള രേഖകള്‍ പോസ്റ്റല്‍ വഴി ഉടമയ്ക്ക് അയച്ചു നല്കി ‘പാതി സത്യസന്ധത’ തെളിയിച്ച് മോഷ്ടാവ്.
Also Read ;ആസിഫ് അലി ഒഴുകും ദുബയ് മറീനയില്‍; നടന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യ് ആഡംബര നൗക
കോഴിക്കോട് വ്യാപാര സ്ഥാപനം നടത്തുന്ന ആറ്റൂര്‍ സന്ദേശി കല്ലൂരിയകത്ത് ഉമ്മറിനാണ് നഷ്ടപ്പെട്ട പേഴ്സിലെ വിലപ്പെട്ട രേഖകള്‍ പോസ്റ്റല്‍ വഴി തിരിച്ച് കിട്ടിയത്.

ഒരാഴ്ച്ച മുന്‍പാണ് കോഴിക്കോട് നിന്ന് ഷൊര്‍ണൂരിലേക്കുളള ട്രെയിന്‍ കയറുന്നതിനിടെ ഉമ്മറിന്റെ പേഴ്സ് പോക്കറ്റടിച്ച് പോയത്. ഉടന്‍ ആര്‍പിഎഫില്‍ പരാതി നല്‍കിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. പേഴ്സും 1500 രൂപയും നഷ്ടമായെങ്കിലും തന്റെ രേഖകള്‍ തിരിച്ചു കിട്ടിയെന്ന സമാധാനത്തിലാണ് ഉമ്മര്‍.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































