#International #Top News

നേപ്പാളിലെ വിമാനാപകടത്തിലെ 18 മൃതദേഹങ്ങളും കണ്ടെടുത്തു, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേര്‍ യാത്ര ചെയ്ത വിമാനത്തില്‍ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ശൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ തീ ആളിപടര്‍ന്നു.

Also Read ; കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തി ; സ്ഥിരീകരിച്ച് റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ

പൊഖാറയിലേക്കുള്ള വിമാനത്തില്‍ എയര്‍ക്യുമാരടക്കം 19 പേര്‍ ഉണ്ടായിരുന്നതെന്ന് ടിഐഎ വക്താവ് പ്രേംനാഥ് താക്കൂര്‍ പറഞ്ഞു. വിമാനത്തിന്റെ പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയതായി വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന തീ അണച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *