#Top News #Trending

പൊതിച്ചോറില്‍ അച്ചാറില്ല; റെസ്‌റ്റൊറന്റ് ഉടമക്ക് 35000 പിഴ

പോതിച്ചോറില്‍ അച്ചാര്‍ വെക്കാത്തതിന് ഹോട്ടല്‍ ഉടമക്ക് പിഴ കിട്ടിയത് 35000 രൂപ. വാലുദറെഡ്ഡി സ്വദേശിയായ ആരോഗ്യസ്വാമിയാണ് പരാതി നല്‍കിയത്. 2022 നവംബര്‍ 28 നായിരുന്നു സംഭവം. ആരോഗ്യസ്വാമി തന്റെ ബന്ധുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ വയോജന മന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഊണ്‍ ഒന്നിന് 80 രൂപ നിരക്കില്‍ 25 ഊണ് ഓര്‍ഡര്‍ ചെയ്തു. 11 വിഭവങ്ങള്‍ പാഴ്‌സലില്‍ ഉണ്ടാകുമെന്ന് റെസ്റ്റൊറന്റുകാര്‍ പറഞ്ഞിരുന്നു. പിറ്റേ ദിവസം പാഴ്‌സല്‍ വാങ്ങി. ബില്ല് ചോദിച്ചപ്പോള്‍ കടലാസില്‍ എഴുതി നല്‍കുകയും ചെയ്തിരുന്നു.

വയോജനമന്ദിരത്തില്‍ എത്തി ഭക്ഷണം വിതരണം ചെയ്തപ്പോഴാണ് പൊതിയില്‍ അച്ചാറില്ലെന്ന് മനസ്സിലായത്. റെസ്റ്റൊറന്റുകാരോട് അന്വേഷിച്ചപ്പോള്‍ അച്ചാര്‍ ഒഴിവാക്കിയെന്നാണ് ഉടമ പറഞ്ഞത്. ഒരു രൂപ വിലയുള്ള അച്ചാര്‍ പാക്കറ്റുകള്‍ വെക്കാത്തതിന് 25 രൂപ തിരിച്ചുനല്‍കണമെന്ന് ആരോഗ്യസ്വാമി ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്നതോടെ ആരോഗ്യസ്വാമി വില്ലുപുരം ജില്ല ഉപഭോക്തൃ സമിതിയെ സമീപിക്കുകയായിരുന്നു.

Also Read; ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് സംസാരിച്ചാല്‍ പിഴ; വിശദീകരണവുമായി കെ.ബി ഗണേഷ് കുമാര്‍

ആരോഗ്യസ്വാമിക്ക് 30,000 രൂപ നഷ്ടപരിഹാരവും, വ്യവഹാരച്ചെലവിന് 5000 രൂപയും, അച്ചാറിന് 25 രൂപയും നല്‍കാനും വാങ്ങിയതിന്റെ യഥാര്‍ത്ഥ രസീത് നല്‍കാനുമാണ് ഉത്തരവ്‌

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *