#india #kerala #Sports #Top News

സിന്ധുവിനും പ്രണോയിക്കും വിജയത്തുടക്കം

പാരിസ്: മൂന്നാം ഒളിംപിക്‌സ് മെഡല്‍ എന്ന സ്വപ്ന നേട്ടത്തിലേക്ക് പി.വി.സിന്ധു കുതിപ്പ് തുടങ്ങിയപ്പോള്‍ അരങ്ങേറ്റ ഒളിംപിക്‌സിലെ ആദ്യ മത്സരത്തില്‍ എച്ച്.എസ്.പ്രണോയിയും ജയിച്ചു തുടങ്ങി. മാലദ്വീപിന്റെ ഫാത്തിമ അബ്ദുല്‍ റസാഖിനെതിരെ അനായാസ ജയത്തോടെയാണ് പത്താം സീഡായ സിന്ധു മുന്നേറിയത് (219, 216). ലോക റാങ്കിങ്ങില്‍ 111-ാം സ്ഥാനത്തുള്ള മാലദ്വീപ് താരത്തെ തോല്‍പിക്കാന്‍ സിന്ധുവിന് വേണ്ടിവന്നത് വെറും 29 മിനിറ്റ്.ബുധനാഴ്ച രണ്ടാം മത്സരത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യൂബെയാണ് സിന്ധുവിന്റെ എതിരാളി.

Also Read ; ‘കേന്ദ്രം ഫണ്ട് തടഞ്ഞെന്ന് സംസ്ഥാനം’; ആറായിരത്തോളം ജീവനക്കാര്‍ ആശങ്കയില്‍


ജര്‍മന്‍ താരം ഫാബിയന്‍ റോത്തിനെ തോല്‍പിച്ചാണ് പ്രണോയ് ഒളിംപിക്‌സ് അരങ്ങേറ്റം ആഘോഷമാക്കിയത് (2118, 2112). വിയറ്റ്‌നാം താരം ലീഡക് ഫാറ്റാണ് ബുധനാഴ്ച രണ്ടാം മത്സരത്തില്‍ പ്രണോയിയുടെ എതിരാളി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *