എകെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ എന്‍സിപി; മന്ത്രിസ്ഥാനമില്ലെങ്കില്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന് എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ എന്‍സിപിയില്‍ നീക്കം ശക്തമാകുന്നു. അതേസമയം, എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായി. പാര്‍ട്ടി തീരുമാനത്തോട് എകെ ശശീന്ദ്രന്‍ ഇതുവരെ വഴങ്ങിയിട്ടില്ല. അതിനാല്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പ്രശ്‌ന പരിഹാരത്തിനായി ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായും കൂടിക്കാഴ്ച നടത്താന്‍ നീക്കമുണ്ട്.
ഒരു ഭാഗത്ത് പാര്‍ട്ടിയുടെ നീക്കങ്ങള്‍ സജീവമാകുമ്പോഴും എകെ ശശീന്ദ്രന്റെ നിലപാട് നിര്‍ണായകമാകുകയാണ്. നിര്‍ബന്ധിതമായി മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയാല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കുമെന്ന മുന്നറിയിപ്പാണ് എകെ ശശീന്ദ്രന്‍ നല്‍കിയിരിക്കുന്നത്. ചര്‍ച്ചക്ക് വന്ന പാര്‍ട്ടി നേതാക്കളോടും ശശീന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കി.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എകെ ശശീന്ദ്രന് പകരം കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെ പുതിയ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ നീക്കം. വര്‍ഷങ്ങളായി ഒരാള്‍ തന്നെ പദവിയില്‍ തുടരേണ്ടതില്ല എന്നാണ് പാര്‍ട്ടി നിലപാടെന്നും ഇതിനാലാണ് എകെ ശശീന്ദ്രനെ മാറ്റുന്നതെന്നുമാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്.