#Politics #Top Four

പ്രസംഗിക്കുന്നതിനിടെ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം; മോദിയെ താഴെയിറക്കാതെ മരിക്കില്ലെന്ന് ഖാര്‍ഗെ

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള പ്രചാരണ പരിപാടികളില്‍ ഞായറാഴ്ച ഉച്ചയോടെ പ്രസംഗിക്കുമ്പോഴായിരുന്നു ഖാര്‍ഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

Also Read; നസ്റല്ലയെ വധിച്ചതിനു പ്രതികാരം ചെയ്തിരിക്കും, ഇസ്രയേലിനോട് ഇറാന്‍ പരമോന്നത നേതാവ് ഖമനയി

പ്രസംഗം തുടങ്ങുമ്പോള്‍ മുതല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു. സംസാരിച്ചു കൊണ്ടിരിക്കെ വാക്കുകള്‍ മുറിഞ്ഞ് ശ്വാസതാളം ദ്രുതഗതിയിലായി. ഉടന്‍ തന്നെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കളെത്തി ഖാര്‍ഗെയെ താങ്ങിനിര്‍ത്തി. പ്രസംഗം തുടരാന്‍ ശ്രമിച്ചെങ്കിലും ക്ഷീണം കാരണം പാതി വഴിയില്‍ അവസാനിപ്പിച്ച് ഇരിപ്പിടത്തിലേക്ക് മടങ്ങി. തനിക്ക് ഇപ്പോള്‍ 83 വയസായി. അത്ര പെട്ടെന്നൊന്നും മരിക്കില്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുംവരെ താന്‍ ജീവിച്ചിരിക്കും-ഖാര്‍ഗെപറഞ്ഞു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *