‘മുരളിയേട്ടന് സഹോദര തുല്യന്‍, മുരളിയേട്ടനും കോണ്‍ഗ്രസിനുമൊപ്പം ഉണ്ടാകും’ ; വേദി പങ്കിട്ട് സന്ദീപും മുരളീധരനും
പാലക്കാട്: കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് ശേഷം ഇതാദ്യമായി സന്ദീപ് വാര്യര്‍ കെ മുരളീധരനൊപ്പെ വേദി പങ്കിട്ടു. ശ്രീകൃഷ്ണപുരത്തെ പരിപാടിയിലാണ് മുരളീധരനൊപ്പം സന്ദീപ് വേദി പങ്കിട്ടത്.മുരളീധരനെ വാനോളം പുകഴ്ത്തിയാണ് സന്ദീപ് പ്രസംഗിച്ചത്. മുരളീധരനെ മുരളിയേട്ടന് എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം തുടങ്ങിയത്.
ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം.മുരളീധരന് സഹോദര തുല്യനാണ്. പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ട്..താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്.മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകും..മാരാര്‍ജി ഭവനില്‍ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല.മുരളീധരന് പങ്കെടുക്കുന്ന പരിപാടിയില്‍ വരാന്‍ താനാണ് അഭ്യര്‍ഥിച്ചതെന്നും സന്ദീപ് വ്യക്തമാക്കി.
അതേസമയം സന്ദീപ് വാര്യറെ ചേര്‍ത്തത് പാര്‍ട്ടിക്ക് ഒരു മുതല്‍ക്കൂട്ടാണെന്ന് കെ മുരളീധരന് പറഞ്ഞു.രാഹുല്‍ ഗാന്ധി ഒരു തീരുമാനം എടുത്താല്‍ അതിനൊപ്പം നില്ക്കും.രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ അതിനപ്പുറം ഒന്നും വേണ്ട.ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകും.അത് തുറന്ന് പറഞ്ഞെന്ന് മാത്രം.സന്ദീപിനെ ഇനി പൂര്‍ണമായും കോണ്‍ഗ്രസുകാരനായി കാണാമെന്നും അദ്ദേഹം പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..