#Politics #Top Four

സമ്മേളനം വീടിനടുത്ത് എന്നിട്ടും സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല

അമ്പലപ്പുഴ: സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരന് ക്ഷണമില്ല. പൊതുസമ്മേളന വേദി ജി സുധാകരന്റെ വീടിനടുത്തായിട്ടും ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും ശനിയാഴ്ച്ചത്തെ പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി. പലഘട്ടങ്ങളില്‍ സുധാകരന്‍ പാര്‍ട്ടിയെ വിമര്‍ശിച്ച് രംഗത്തെത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഏരിയാ സമ്മേളനത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് കൂടിയായ ജി സുധാകരനെ ഒഴിവാക്കിയത് ചര്‍ച്ചയായിരിക്കുകയാണ്.

Also Read; നവീന്‍ ബാബുവിന്റെ മരണം ; ഹൈക്കോടതി കേസ് ഡയറി ചോദിച്ചതോടെ അന്വേഷണ സംഘം നെട്ടോട്ടത്തില്‍, കേസ് ഡിസംബര്‍ 6ന് പരിഗണിക്കും

28 വര്‍ഷം മുമ്പ് സിപിഐഎം മുന്‍ എംപിയായിരുന്ന ടി ജെ ആഞ്ചലോസിനെ പുറത്താക്കിയത് കള്ളറിപ്പോര്‍ട്ടിലൂടെയാണെന്ന് നേരത്തെ ജി സുധാകരന്‍ ആരോപിച്ചിരുന്നു. ഏറ്റവും ഒടുവില്‍ സിപിഐഎം നേതൃത്വത്തിനെതിരെ ജി സുധാകരന്‍ ഉയര്‍ത്തിയ ഈ വെളിപ്പെടുത്തലും ചര്‍ച്ചയായിരുന്നു.

സമ്മേളന ദിവസങ്ങളില്‍ ജി സുധാകരന്‍ വീട്ടില്‍ തന്നെയുണ്ട്. നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാണ് ജി സുധാകരന്‍. എന്നാല്‍ തനിക്ക് പാര്‍ട്ടി പദവികളില്ലാത്തത് കൊണ്ടാവും തന്നെ ഒഴിവാക്കിയതെന്നും ക്ഷണിക്കാത്തത് കൊണ്ടാണ് പങ്കെടുക്കാത്തതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *