#kerala #Top Four

മണിയാര്‍ കരാര്‍ നീട്ടരുതെന്ന് വൈദ്യുതി വകുപ്പ് ; സര്‍ക്കാര്‍ തലത്തില്‍ ഭിന്നത

തിരുവനന്തപുരം: മണിയാര്‍ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തിലെ ഭിന്നത മറനീക്കി പുറത്ത് വന്നു. കെഎസ്ഇബിയുമായി 30 വര്‍ഷത്തെ കരാര്‍ പൂര്‍ത്തിയാക്കിയ മണിയാര്‍ ജലവൈദ്യുത പദ്ധതിയുടെ കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തിലെ ഭിന്നതയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മണിയാര്‍ പദ്ധതിയുടെ കരാര്‍ നീട്ടരുതെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കരാര്‍ നീട്ടണമെന്ന വ്യവസായ വകുപ്പിന്റെ നിലപാടില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കുമെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കരാര്‍ നീട്ടുന്നതില്‍ വ്യവസായ വകുപ്പിനും വൈദ്യുതി വകുപ്പിനും രണ്ട് അഭിപ്രായമാണെന്നതാണ് മന്ത്രിയുടെ വിശദീകരണത്തിലൂടെ വ്യക്തമാവുന്നത്.

Also Read ; അരീക്കോട് ക്യാമ്പിലെ പോലീസുകാരന്റെ ആത്മഹത്യ ; കടുത്ത മാനസിക സംഘര്‍ഷം നേരിട്ടിരുന്നുവെന്ന് സൂചന, വിനീതിന്റെ കുറിപ്പ് പുറത്ത്

അതേസമയം മണിയാര്‍ പദ്ധതി ഏറ്റെടുക്കണം എന്നാണ് വൈദ്യുതി ബോര്‍ഡിന്റെ അഭിപ്രായമെന്ന് കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. എന്നാല്‍, കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കണം എന്നാണ് വ്യവസായ വകുപ്പിന്റെ നിലപാട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനം എടുക്കും. വൈദ്യുതി ചാര്‍ജ് വര്‍ദ്ധന ഇനി വേണ്ടി വരില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പുനസ്ഥാപിക്കാന്‍ സുപ്രീം കോടതിയെ സമീപിച്ചു. വാദം പൂര്‍ത്തിയായി. അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി പ്രതികൂലമെങ്കില്‍ മാത്രം ചാര്‍ജ് വര്‍ധനവിനെ കുറിച്ച് ആലോചനയുള്ളുവെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി മന്ത്രി നിലപാട് വ്യക്തമാക്കിയതോടെ കരാര്‍ നീട്ടലിലെ അഴിമതി വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *