#Top Four

സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. ഒരാള്‍ മഹാരാഷ്ട്രയിലെ താനെയില്‍ വെച്ചും മറ്റേയാള്‍ ചത്തീസ്ഗഢില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് താനെയില്‍ വെച്ച് ഇയാളെ പിടികൂടിയത്. മുഹമ്മദ് അലിയാന്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. സെയ്ഫ് അലി ഖാന്റെ വസതിയില്‍ നിന്നും 35 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഹിരാനന്ദാനി എസ്റ്റേറ്റിനടുത്ത് വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്.

വിജയ് ദാസ് എന്നായിരുന്നു ആദ്യം ഇയാള്‍ പേര് പറഞ്ഞത്. താനെയില്‍ ബാര്‍ ജീവനക്കാരനാണ് ഇദ്ദേഹം. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അതേസമയം രണ്ടാമത്തെ പ്രതിയെ ശനിയാഴ്ച വൈകുന്നേരം ഛത്തീസ്ഗഢിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും റെയില്‍വേ പോലീസാണ് പിടികൂടിയത്. ബാന്ദ്രയില്‍ സെയ്ഫ് അലി ഖാന്റെ അപാര്‍ട്മെന്റ് കെട്ടിടത്തില്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞയാളാണിതെന്നാണ് പ്രാഥമിക വിവരം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ മോഷ്ടാക്കള്‍ എത്തിയത്. വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. തുടര്‍ന്ന് പ്രതിരോധിക്കുന്നതിനിടെ വീട്ടുജോലിക്കാരിയെ അക്രമി ആദ്യം കുത്തിവീഴ്ത്തി. ഇവരുടെ നിലവിളി കേട്ട് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുകയും സംഘട്ടത്തിനിടെ അക്രമി സെയ്ഫിനെ കുത്തുകയുമായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാള്‍ ഫയര്‍ എസ്‌കേപ്പ് പടികള്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ സെയ്ഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ സെയ്ഫ് അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *