#news #Top Four

കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താം ക്ലാസുകാരന്‍ മരിച്ചു

പാലക്കാട്: കുളിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരന്‍ മരിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റില്‍ ഞാങ്ങാട്ടിരി പിണ്ണാക്കുംപറമ്പില്‍ മുഹമ്മദ് റിയാസുദ്ദിന്റെയും ഷാഹിദയുടെയും ഏകമകന്‍ ജാസിം റിയാസ്(15) ആണ് വീട്ടിലെ കുളിമുറിയില്‍ വെച്ച് കുളിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്.

Also Read; ഓരോ ജില്ലക്കും പ്രത്യേക പ്ലാന്‍; നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026 ന് തുടക്കമിടാന്‍ രാജീവ് ചന്ദ്രശേഖര്‍

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുളിമുറിയില്‍ വച്ച് ഷോക്കേറ്റ കുട്ടിയെ ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കബറടക്കും. കൊണ്ടൂര്‍ക്കര മൗണ്ട് ഹിറ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ജാസിം.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *