#Business #Top Four

മൂന്ന് ദിവസത്തെ ഇടിവിനുശേഷം വര്‍ധിച്ച് സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടിവിനുശേഷം ഇന്ന് സ്വര്‍ണവില വര്‍ദ്ധിച്ചു. ഇന്ന് പവന് 880 രൂപ വര്‍ദ്ധിച്ച് 69,760 രൂപയും ഗ്രാമിന് 110 രൂപ വര്‍ദ്ധിച്ച് 8,720 രൂപയുമായി. ഇന്നലെ പവന്‍ വിലയില്‍ 1560 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇത് സ്വര്‍ണപ്രേമികള്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇന്നത്തെ വിലവര്‍ദ്ധനവ് സ്വര്‍ണം വാങ്ങാനായി കാത്തിരുന്നവര്‍ക്ക് ആശങ്കയുണ്ടാക്കിയിരിക്കുകയാണ്.

Also Read; തപാല്‍ വോട്ട് തിരുത്തിയെന്ന പരാമര്‍ശം; ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയേക്കും

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങളാണ് ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നത്. നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ സ്വര്‍ണവില പുതുക്കാറുണ്ട്.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

അതേസമയം ഇന്നത്തെ വെളളിവിലയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഒരു ഗ്രാം വെളളിക്ക് 108 രൂപയും ഒരു കിലോഗ്രാം വെളളിക്ക് 108,000 രൂപയുമാണ്. ബുധനാഴ്ച ഒരു ഗ്രാം വെളളിയുടെ വില 109 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 109,000 രൂപയുമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *