വി എസ് കേരള വികസനത്തില്‍ വലിയ പങ്ക് വഹിച്ച നേതാവ്: ഡോ. തോമസ് ഐസക്
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ച നേതാവെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. ലോകത്തുതന്നെ ആദ്യമായി സ്വതന്ത്ര സോഫ്റ്റ്വെയറിന് ഒരു അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് വിഎസിന്റെ കാലത്താണ്. അത് കേരളത്തിലാണ്. എറണാകുളത്തുവെച്ചുകണ്ട ചെറുപ്പക്കാരോട് ഒരു മണിക്കൂര്‍ നേരമാണ് വിഎസ് സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ച് ചോദിച്ചറിഞ്ഞത്. ഐ ടി നയമുണ്ടാക്കിയപ്പോഴും അന്ന് വിഎസുമായി സംസാരിച്ച പലരുമായിരുന്നു പിന്നിലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.
Also Read; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതിക്കായി ഏതറ്റംവരെയും പോരാടുന്ന നേതാവായിരുന്നു വിഎസ്
കഴിഞ്ഞ ദിവസമാണ് വി എസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസിന്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദന്‍.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































