ഹാപ്പി ബര്‍ത്ത്ഡേ നരേന്ദ്ര; മോദിക്ക് പിറന്നാള്‍ ആശംസകളുമായി ട്രംപ്
വാഷിങ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 75-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ ഡോണാള്‍ഡ് ട്രംപ് മോദിക്ക് ഫോണിലൂടെ ആശംസകള്‍ അറിയിച്ചു. ഫോണില്‍ വിളിച്ച് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതായി ട്രംപ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു. ജൂണ്‍ 16ന് ശേഷം ആദ്യമായാണ് ഇരുവരും ഫോണില്‍ സംസാരിക്കുന്നത്. ‘എന്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇപ്പോള്‍ ഒരു മികച്ച ഫോണ്‍ സംഭാഷണം നടത്തി. ഞാന്‍ അദ്ദേഹത്തിന് ജന്മദിനാശംസകള് നേര്‍ന്നു. അദ്ദേഹം വളരെ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. നരേന്ദ്രാ, റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നിങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി’, ട്രംപ് കുറിച്ചു.
തിരുവനന്തപുരം മെഡി.കോളേജില്‍ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി; ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യം
ഇതിന് പിന്നാലെ ട്രംപിന് നന്ദി അറിയിച്ച് മോദിയും രംഗത്തെത്തി. ട്രംപിന്റെ ഊഷ്മളമായ ആശംസകള്‍ക്ക് മോദി നന്ദി അറിയിച്ചു. ‘എന്റെ 75-ാം ജന്മദിനത്തില് ഫോണ്‍ കോളിനും ഊഷ്മളമായ ആശംസകള്‍ക്കും എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപിന് നന്ദി. നിങ്ങളെപ്പോലെ ഞാനും ഇന്ത്യയും യുഎസ്സും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ന് സംഘര്‍ഷത്തില്‍ സമാധാനപരമായ പരിഹാരത്തിനായുള്ള നിങ്ങളുടെ സംരംഭങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു’, മോദി കുറിച്ചു.





Malayalam 



















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































