സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങളില്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുന്നു, നടന്മാരുടെ വീട്ടിലെ റെയ്ഡ് സ്വര്‍ണപ്പാളി വിഷയം മുക്കാന്‍: സുരേഷ് ഗോപി
പാലക്കാട്: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു.
ഫിലീപ്പിന്‍സില്‍ ശക്തമായ ഭൂചലനം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ്
കേന്ദ്രമന്ത്രിയായതിനാല്‍ ഒന്നും പറയുന്നില്ല, രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പ്രജാ വിവാദവും സ്വര്‍ണ്ണ ചര്‍ച്ച മുക്കാന്‍ വേണ്ടിയാണ്. എല്ലാം കുല്‍സിതമെന്നും സുരേഷ്ഗോപി പറഞ്ഞു.





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































