വിടവാങ്ങല്‍ കളറായില്ല; പ്രതിപക്ഷം അജന്‍ഡ കീറി, മേയര്‍ ഇറങ്ങിപ്പോയി, തൃശൂര്‍ കോര്‍പ്പറേഷന്‍ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍
തൃശ്ശൂര്‍ : തൃശ്ശൂര്‍ കോര്‍പറേഷന്റെ കൗണ്‍സില്‍ ഹാളിലെ അവസാന യോഗത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറി.യോഗം തുടങ്ങിയപ്പോള്‍ തന്നെ 12 യോഗങ്ങളിലെ മിനിറ്റ്‌സ് മേശപ്പുറത്ത് വെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മിനിറ്റ്‌സ് ലഭ്യമാക്കാതെ യോഗം തുടങ്ങാനാകില്ലെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. ഇതൊന്നും വകവയ്ക്കാതെ മേയര്‍ അജന്‍ഡ വായിക്കാനാവശ്യപ്പെട്ടു. അതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി മുന്നോട്ടുവരികയും ഇതിനിടെ രാജന്‍ പല്ലന്‍ അജന്‍ഡ പിടിച്ചുവാങ്ങി കീറിക്കയുകയും ചെയ്തു. ബഹളത്തിനിടയില്‍ക്കൂടി മേയര്‍ പുറത്തേക്കിറങ്ങി വാഹനത്തില്‍ക്കയറിപ്പോയി. ബഹളങ്ങള്‍ക്കിടയിലും ഭരണപക്ഷം ശാന്തരായി അവരവരുടെ സീറ്റുകളിലിരുന്നു.
ചെങ്കോട്ട സ്‌ഫോടനം; പിന്നില്‍ വൈറ്റ് കോളര്‍ ഭീകരര്‍ ? ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
യോഗത്തില്‍ മിനിറ്റ്‌സ് വിതരണം ചെയ്യാന്‍ ഭരണപക്ഷം തയ്യാറായില്ലെന്നും മിനിറ്റ്‌സില്‍ തിരുത്ത് വരുത്തുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു.
കൗണ്‍സില്‍ കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ അജന്‍ഡയില്‍ തീരുമാനം എഴുതി മിനിറ്റ്‌സ് കൗണ്‍സിലര്‍മാര്‍ക്ക് വിതരണം ചെയ്യേണ്ടതാണെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജന്‍ ജെ. പല്ലന്‍ പറഞ്ഞു. മിനിറ്റ്‌സ് ആവശ്യപ്പെട്ട് മേയര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടും മറുപടി ഒന്നും തന്നെ പറയാതെ കൗണ്‍സില്‍ യോഗം മേയര്‍ മുന്നോട്ട് കൊണ്ട് പോയതിനെ തുടര്‍ന്നാണ് പ്രതിഷേധിച്ചതെന്നും രാജന്‍ പല്ലന്‍ മാധ്യമങ്ങളോട് പറഞ്ഞു. അവസാനയോഗത്തില്‍ അജന്‍ഡ കീറിക്കളഞ്ഞ് ബഹളമുണ്ടാക്കിയ പ്രതിപക്ഷനടപടി തീര്‍ത്തും ജനാധിപത്യവിരുദ്ധമെന്ന് മേയര്‍ എം.കെ. വര്‍ഗീസ് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പ്രതികരിച്ചു. വരാന്‍ പോകുന്ന തോല്‍വിയുടെ ഉള്‍ഭയമാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്നും എം.കെ വര്‍ഗീസ് പറഞ്ഞു.





Malayalam 










































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































