#kerala #Top Four

ലൈംഗികാതിക്രമക്കേസ്; മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട വിധിക്കെതിരെ അതിജീവിത സുപ്രീംകോടതിയില്‍

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ അതിജീവിത അപ്പീലുമായി സുപ്രീംകോടതിയില്‍. വിശദാശംങ്ങല്‍ പരിശോധിച്ചല്ല കോടതി ഉത്തരവെന്നാമ് അതിജീവിത അപ്പീലില്‍ ആരോപിക്കുന്നത്.

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

കേരള വനംവകുപ്പില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥ നല്‍കിയ പരാതിയില്‍ എടുത്ത കേസിലാണ് ഹൈക്കോടതി നീലലോഹിത ദാസന്‍ നാടാരെ വെറുതെ വിട്ടത്. ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച വിചാരണക്കോടതി വിധി റദ്ദാക്കുകയായിരുന്നു.

1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം ഒന്നാം നമ്പര്‍ മുറിയില്‍വെച്ച് കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി.

 

Leave a comment

Your email address will not be published. Required fields are marked *