#kerala #Top Four

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടും. രാവിലെ 11.30ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നേവല്‍ ബേസില്‍ എത്തി റോഡ് മാര്‍ഗം ആദ്യ പരിപാടിക്ക് എത്തും. മറൈന്‍ഡ്രൈവില്‍ ധീവനസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് ആദ്യ പരിപാടി. 12ന് കലൂര്‍ സ്റ്റേഡിയത്തില്‍ റോഡ് ഷോ നടക്കും.

Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…

12.30ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും ഇതില്‍ പതിനായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഒരു മണിയോടുകൂടി കലൂര്‍ സ്റ്റേഡിയത്തിലെ രണ്ടാമത്തെ വേദിയില്‍ എന്‍ഡിഎ കേരളം തിരഞ്ഞെടുപ്പ് റാലി അദ്ദേഹം ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടു കൂടി എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചരണങ്ങള്‍ക്കും തുടക്കമാകും. 2.30ന് പ്രധാനമന്ത്രി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്ക് പോകും. കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം വൈകീട്ട് തിരുച്ചിറപ്പള്ളിയില്‍ എത്തുന്ന മോദി, 5:45ന് വിവിധ വികസന പദ്ധതികളുടെ ഉദ്ഘടനവും ശിലാസ്ഥപനവും നിര്‍വഹിക്കും.

 

Leave a comment

Your email address will not be published. Required fields are marked *