മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം; മുഹമ്മദ് റിയാസിനെ ഒഴിവാക്കി, പരിപാടി ബഹിഷ്കരിക്കാന്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതയുടെ
ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും
ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സര്‍ക്കാര്‍ ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. വിഷയത്തില്‍ കടുത്ത അതൃപ്തിയുള്ളതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളാരും തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
ദേശീയപാതാ ഉദ്ഘാടനത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ദേശീയപാത നിര്‍മാണത്തില്‍ എല്ലാ നിലയിലും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതാണ്. മറ്റ് വിവാദങ്ങളിലേക്ക് പോകുന്നില്ല, ജനവും നാടും അത് ചര്‍ച്ച ചെയ്യട്ടെ. ഉദ്ഘാടന പരിപാടിയിലെ പങ്കാളിത്തം നോക്കിയല്ല പദ്ധതിയിലെ കഠിനാധ്വാനത്തെ അളക്കുന്നതെന്നും മന്ത്രി പറഞ്ഞു.




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































