തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 5 എംപിമാര്‍; കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവം, എതിര്‍ത്ത് ഒരു വിഭാഗം
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിനെ താല്പര്യം അറിയിച്ച് കോണ്‍ഗ്രസിലെ അഞ്ച് എംപിമാര്‍. കെ സുധാകരന്, അടൂര്‍ പ്രകാശ്, കൊടിക്കുന്നില്‍ സുരേഷ്, ഷാഫി പറമ്പില്‍, എം കെ രാഘവന് എന്നിവരാണ് മത്സിരിക്കാനൊരുങ്ങുന്നത്. കെസി വേണുഗോപാല്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എംപിമാരെ മത്സരിപ്പിക്കുന്നതില്‍ കേരളത്തിലെ ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ടെന്നാണ് വിവരം.
എംപിമാര്‍ മത്സരിക്കണോയെന്നതില്‍ ഹൈക്കമാന്‍ഡാകും അന്തിമ തീരുമാനം കൈക്കൊള്ളുക. നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനായി വൈകീട്ട് അഞ്ചു മണിക്കാണ് മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് സ്ക്രീനിങ് കമ്മിറ്റി ചേരുന്നത്. എന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് ബെന്നി ബഹനാന് എംപി അറിയിച്ചിട്ടുണ്ട്. എംപിമാര്‍ മത്സരിച്ചാല്‍ തെരഞ്ഞെടുപ്പില്‍ നിന്നും പിന്‍വാങ്ങുമെന്ന് ഒരു വിഭാഗം നേതൃത്വത്തെ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്.




Malayalam 



























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































