അനീതി കാട്ടുന്നതില്‍ അതിശയമില്ല; കെ സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പത്മജ വേണുഗോപാല്‍
തൃശൂര്‍: കണ്ണൂരില്‍ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് ഇടഞ്ഞുനില്‍ക്കുന്ന മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍. നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്നും സുധാകരന്‍ വഴിയാധാരം ആകില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരനോട് അനീതി കാണിച്ചവര്‍ കെ സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പത്മജ വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അതേസമയം കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.





Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































