രഞ്ജിത്തിന്റെ അറസ്റ്റ്; രക്ഷപ്പെടാന്‍ സഹായിച്ചെന്ന് സംശയം, ബോബി കുര്യനെയും ശാലിനിയെയും ചോദ്യം ചെയ്യും
കൊച്ചി: സംവിധായകന്‍ രഞ്ജിത്ത് ഉള്‍പ്പെട്ട ലൈംഗികാതിക്രമക്കേസില്‍ കൂടുതല്‍ അന്വേഷണം. ലൈംഗികാതിക്രമം നടന്നുവെന്ന് പറയപ്പെടുന്ന കാരവന്‍ അന്വേഷണ സംഘം കണ്ടെത്തി. കാരവനില്‍ സിസിടിവി ഇല്ലെന്നും പുറത്തുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്. നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചെന്നാണ് സംശയം.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…
അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് രഞ്ജിത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. രണ്ട് അവധി ദിവസങ്ങളാണ് വരുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റിലേക്ക് പോയിക്കഴിഞ്ഞാല്‍ വേഗത്തില്‍ ജാമ്യം കിട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടാണ്. അക്കാരണത്താല്‍ അറസ്റ്റില്‍നിന്ന് ഒഴിവാകുന്നതിനായുള്ള നീക്കം രഞ്ജിത് നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്. രക്ഷപ്പെടാന്‍ രഞ്ജിത്തിനെ ആരോ സഹായിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































