സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ആര്‍ടിസി യാത്ര: വമ്പന്‍ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക
കൊച്ചി: വമ്പന്‍ വാഗ്ദാനങ്ങളുമായി നിയമസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയില്‍ ഉള്ളത്.
‘ആര്‍ട്ടെമിസ് 2’; 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ‘ചന്ദ്രനിലേക്ക്’
വാഗ്ദാനങ്ങള്‍
* സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 3000 രൂപയാക്കും
* സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ
* എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ ‘ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്’
* മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്
* യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ
* പെന്‍ഷന്‍ അവകാശമാക്കും
* ശമ്പള കമ്മീഷന്‍ മാതൃകയില്‍ ക്ഷേമ പെന്‍ഷന്‍ രൂപീകരിക്കും
ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുന്‍കാല പദ്ധതിയായ ‘ആശ്രയ’ പദ്ധതി പരിഷ്‌കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ – പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യാന്‍ പ്രത്യേക കര്‍മ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകള്‍, അര്‍ഹരായവര്‍ക്ക് പ്രയോറിറ്റി റേഷന്‍ കാര്‍ഡ്, സൗജന്യ റേഷന്‍ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































