ഇന്ത്യയുടെ താക്കീത്; നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് കാനഡ പിന്‍വലിച്ചത്. ഒക്ടോബര്‍ പത്തിനകം നാല്‍പ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും കൂടുതലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. കാനഡയിലുള്ള നയതന്ത്രജ്ഞരുടെ കണക്കുകള്‍ക്ക് ആനുപാതികമായി മാത്രം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. പിന്‍വലിച്ച ഉദ്യോഗസ്ഥരെ സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്.
Join with metro post: മെട്രോ പോസ്റ്റ് വാട്സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധത്തിലെ വിള്ളല്‍ ഇപ്പോഴും തുടരുകയാണ്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് കാനഡയില്‍ വധിക്കപ്പെട്ട ഖലിസ്ഥാന്‍ ഭീകരവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയായിരുന്നു ഇരുരാജ്യങ്ങളുടേയും ബന്ധം വഷളായത്. അസംബന്ധമായ ആരോപണമാണെന്ന് ഇതെന്ന് വ്യക്തമാക്കി ഇന്ത്യ ആരോപണങ്ങളെ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും ഓരോ നയതന്ത്ര ഉദ്യോഗസ്ഥരെ വീതം പുറത്താക്കുകയാണുണ്ടായത്.
Also Read;ബൊക്ക എത്താന്‍ വൈകി, ഗണ്‍മാന്റെ മുഖത്തടിച്ച് മന്ത്രി





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































