ഇന്ത്യ നോട്ടമിട്ടിരുന്ന പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ജയ്ഷെ തീവ്രവാദി ഷാഹിദ് ലത്തീഫ് (41) പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലെ ഒരു പള്ളിയില്‍ വെച്ചാണ് ഷാഹിദ് ലത്തീഫ് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറയുന്നു. ജയ്ഷെ മുഹമ്മദ് ഭീകരവാദ സംഘടനയുടെ പ്രധാനികളില്‍ ഒരാളായ ഷാഹിദ് ലത്തീഫ് 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക്ചെയ്ത കേസില്‍ പ്രതിയാണ്.
Also Read; അതിസമ്പന്നരുടെ പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന് പുറത്ത്
ഷാഹിദ് 2010 മുതല്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് തിവ്രവാദികളുടെ പട്ടികയിലുണ്ട്. ഇന്ത്യയുടെ നോട്ടപ്പുള്ളിയാണ്. 2016 ല്‍ പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാനസൂത്രധാരനായിരുന്നു ഷാഹിദ് ലത്തീഫ്. ഏഴ് സുരക്ഷാഉദ്യോഗസ്ഥരാണ് പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Join with metro post: മെട്രോ പോസ്റ്റ് വാട്സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക