ഗൂഗിള്‍ ക്രോം അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പണികിട്ടും
ന്യൂഡല്‍ഹി: ജനപ്രിയ വെബ് ബ്രൗസറായ ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങള്‍ കണ്ടെത്തിയതായി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി)അറിയിച്ചു. കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ക്ക് നേരെ സൈബര്‍ കുറ്റവാളികള്‍ക്ക് സൈബറാക്രമണം നടത്താന്‍ സാധിക്കുന്ന സുരക്ഷാ വീഴ്ചകള്‍ ക്രോമിലുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
Also Read; ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍ നിന്നുള്ള ആദ്യ വിമാനം ദില്ലിയിലെത്തി
ബ്രൗസറിലെ ഈ സുരക്ഷാ വീഴ്ചകള്‍ മുതലെടുത്ത് ഹാക്കര്‍മാര്‍ക്ക് കംപ്യൂട്ടര്‍ സംവിധാനത്തിന് നേരെ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണം നടത്താന്‍ സാധിക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഗൂഗിള്‍ ക്രോമിന്റെ 118.0.5993.70 അല്ലെങ്കില്‍ 118.0.5993.71 ന് മുമ്പുള്ള വിന്‍ഡോസ് വേര്‍ഷനുകളിലാണ് സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുള്ളത്. മാക്ക്, ലിനക്സ് പതിപ്പുകളുടെ 118.0.5993.70 വേര്‍ഷന് മുമ്പുള്ളവയിലും പ്രശ്നമുണ്ട്.
Join with metro post : മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക