കുവൈറ്റില്‍ 107 അനധികൃത പ്രവാസികള്‍ കൂടി അറസ്റ്റില്‍
കുവൈറ്റ് സിറ്റി: താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് രാജ്യത്ത് 107 അനധികൃത പ്രവാസികള്‍ കൂടി പിടിയിലായതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒമ്പത് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സേവന ഓഫിസുകള്‍ പരിശോധനയ്ക്കിടെ കണ്ടെത്തിയെന്നും കുവൈറ്റ് ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമില്‍ അറിയിച്ചു.
Also Read; ഒരു രാജ്യം, ഒരു വിദ്യാർഥി ഐഡി: ആധാറിന് സമാനമായി സ്‌കൂൾ വിദ്യാർഥികൾക്ക് തിരിച്ചറിയൽ നമ്പർ
അല്‍ആഖില, സല്‍വ, സെവില്ലെ, ഫര്‍വാനിയ, ഖൈത്താന്‍, അല്‍അഹമ്മദി ഗവര്‍ണറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ പ്രവാസികളെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഒരാള്‍ക്കെതിരെ കൈക്കൂലി കുറ്റമാണ് ചുമത്തിയത്. അസാന്‍മാര്‍ഗിക പ്രവര്‍ത്തനങ്ങളിലൂടെ പണസമ്പാദനം നടത്തിവന്ന 12 പേരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ




Malayalam 
































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































