October 23, 2024
#Tech news #Top News

ഫീസ് മസ്റ്റാ! ‘നോട്ട് എ ബോട്ട്’ സബ്സ്‌ക്രിപ്ഷനുമായി എക്‌സ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം എക്സ് ഒരു പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ പരീക്ഷിക്കുന്നു. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ ഒരു ഡോളര്‍ വാര്‍ഷിക ഫീസായി ഈടാക്കാണ് തീരുമാനം.

‘നോട്ട് എ ബോട്ട്’ എന്ന് വിളിക്കപ്പെടുന്നതാണ് പുതിയ സബ്സ്‌ക്രിപ്ഷന്‍ പദ്ധതി. എക്സിലെ ലൈക്കുകള്‍, റീ പോസ്റ്റുകള്‍, മറ്റ് അക്കൗണ്ടുകളുടെ പോസ്റ്റുകള്‍ ഉദ്ധരിക്കാനും ബുക്ക്മാര്‍ക്കിംഗ് പോസ്റ്റുകള്‍ക്കും ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കും. ബോട്ടുകളെയും സ്പാമര്‍മാരെയും നേരിടുക എന്നതാണ് പുതിയ സബ്സ്‌ക്രിപ്ഷന്‍ മോഡല്‍ അവതരിപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്ന് എക്‌സ് വ്യക്തമാക്കുന്നു.

Also Read; കെഎസ്ആര്‍ടിസി ബസില്‍ നിന്നും നഷ്ടമായ മൂന്നരപ്പവന്റെ മാല ഉടമയ്ക്ക് തിരിച്ചുനല്‍കി ജീവനക്കാര്‍

എക്സ്ചേഞ്ച് നിരക്കിനെ അടിസ്ഥാനമാക്കി ഓരോ രാജ്യത്തിനും ഫീസ് വ്യത്യാസപ്പെടുമെന്നും എക്സ് വ്യക്തമാക്കി. ന്യൂസിലന്‍ഡിലെയും ഫിലിപ്പീന്‍സിലെയും ഉപയോക്താക്കള്‍ക്കാണ് പുതിയ രീതി ആദ്യം ലഭ്യമാകുകയെന്ന് എക്‌സ് പറഞ്ഞു. നിലവിലുള്ള ഉപയോക്താക്കളെ ഇത് ബാധിക്കില്ല. എന്നാല്‍ വരിക്കാരാകാന്‍ ആഗ്രഹിക്കാത്ത പുതിയ ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ കാണാനും വായിക്കാനും വീഡിയോകള്‍ കാണാനും അക്കൗണ്ടുകള്‍ പിന്തുടരാനും മാത്രമേ കഴിയൂ.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

 

 

Leave a comment

Your email address will not be published. Required fields are marked *