#Top Four

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് പാരിതോഷികം തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. സമ്മാനത്തുകയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 25 ശതമാനം വര്‍ദ്ധനവുണ്ട്.

സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനം ലഭിക്കുക. വെളളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയും പാരിതോഷികം ലഭിക്കും.

ഗെയിംസില്‍ അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ച് ഒളിമ്പ്യന്‍ പിആര്‍ ശ്രീജേഷ് ഉള്‍പ്പടെയുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് മെഡല്‍ ജേതാക്കളെ ആദരിക്കാനുള്ള തീരുമാനമെടുത്തത്.

Also Read; ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

വ്യാഴാഴ്ചയാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കുന്ന ചടങ്ങ് നടക്കുക. ഇതിന് മുന്നോടിയായാണ് മന്ത്രിസഭായോഗത്തില്‍ കായികതാരങ്ങള്‍ക്കുള്ള പാരിതോഷികം തീരുമാനിച്ചത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ

 

Leave a comment

Your email address will not be published. Required fields are marked *